Monday, December 6, 2021

ജമ്മു കാഷ്മീരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടയിലും ഭീകരാക്രമണം

Must Read

ശ്രീനഗർ: ജമ്മു കാഷ്മീരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടയിലും ഭീകരാക്രമണം. കാഷ്മീരിലെ ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു നാട്ടുകാരൻ കൊല്ലപ്പെട്ടു. തോക്കുധാരിയായ ഭീകരൻ ആൾക്കൂട്ടത്തിനിടയിലേക്ക് വെടിയുതിർക്കുകയായിരുന്നു.

കാ​ഷ്മീ​രി​ൽ അ​ടു​ത്തി​ടെ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ 13 ആ​യി. ക​ന​ത്ത സു​ര​ക്ഷ​യ്ക്കി​ടെ​യാ​ണ് കാ​ഷ്മീ​രി​ൽ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

പൂ​ഞ്ചി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു ജ​വാ​നും ര​ണ്ട് പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റു. പൂ​ഞ്ചി​ലെ വ​ന​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്കാ​യി സൈ​ന്യം തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

അ​തേ​സ​മ​യം അ​മി​ത് ഷാ​യു​ടെ കാ​ഷ്മീ​ർ സ​ന്ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. ഇ​ന്ന് പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലെ ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കും. പു​ൽ​വാ​മ​യി​ലെ ലാ​ത്ത്പോ​റ​യി​ലു​ള്ള സി​ആ​ർ​പി​എ​ഫ് ഗ്രൂ​പ്പ് സെ​ന്‍റ​റി​ൽ എ​ത്തി​യാ​കും ആ​ഭ്യ​ന്ത​ര​മ​ന്ത്രി വീ​ര​മ്യ​ത്യു​വ​രി​ച്ച സൈ​നി​ക​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ക.

ജ​മ്മു കാ​ഷ്മി​രി​ലെ സു​ര​ക്ഷാ​സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ അ​മി​ത് ഷാ ​ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​റു​തി​വ​രു​ത്താ​നു​ള്ള അ​ന്തി​മ ന​ട​പ​ടി​ക​ൾ​ക്കു സു​ര​ക്ഷാ-​ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ശ​നി​യാ​ഴ്ച ശ്രീ​ന​ഗ​റി​ലെ രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന അ​ഞ്ചു​മ​ണി​ക്കൂ​ർ നീ​ണ്ട യോ​ഗ​ത്തി​ലാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി നി​ല​പാ​ട​റി​യി​ച്ച​തെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ്ടി​വ​രു​മെ​ന്ന് സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്തും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്ത​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ഷ്മീ​ർ താ​ഴ് വ​ര​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​ൻ നി​ഴ​ൽ യു​ദ്ധ​മാ​ണ് ന​ട​ത്തു​ന്ന​ത്. കാ​ഷ്മീ​രി​ൽ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​കു​ന്ന​ത് പാ​ക്കി​സ്ഥാ​നെ അ​സ്വ​സ്ഥ​പ്പെ​ടു​ത്തു​ന്നു. അ​തി​നാ​ലാ​ണ് ആ​ക്ര​മ​ണം തു​ട​രു​ന്ന​ത്. ക്ഷ​മ പ​രീ​ക്ഷി​ക്ക​രു​തെ​ന്നും സൈ​നി​ക മേ​ധാ​വി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു

Leave a Reply

Latest News

സോഷ്യൽ മീഡിയയിൽ വെറലായി “പത്മ”; പ്രണയത്തിൽ ചാലിച്ച വരികൾ എഴുതിയത് എഴുപതുകാരി; പുല്ലുവഴിക്കാരി വിജയത്തിൻ്റെ പാട്ട് തരംഗമാകുന്നു

സർവീസിൽ നിന്ന് വിരമിച്ച് 15 വർഷങ്ങൾക്ക് ശേഷം, എഴുപതാം വയസിൽ ഒരു പ്രണയഗാനം എഴുതുക. അത് ‘പത്‌മ’ എന്ന പേരിൽ ഒരു സംഗീത ആൽബമായി മകൻ...

More News