ഹോളിവുഡ് നടനും മുൻ കലിഫോർണിയ ഗവർണറുമായ അർനോൾഡ് ഷ്വാസ്‌നെഗറിന്റെ കാർ അപകടത്തില്‍പ്പെട്ടു

0

ലൊസാഞ്ചലസ്∙ ഹോളിവുഡ് നടനും മുൻ കലിഫോർണിയ ഗവർണറുമായ അർനോൾഡ് ഷ്വാസ്‌നെഗറിന്റെ (74) കാർ അപകടത്തില്‍പ്പെട്ടു. ഷ്വാസ്‌നെഗർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ ഒരു സ്ത്രീക്ക് പരുക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
റിവേറിയ കൺട്രി ക്ലബ്ബിന് സമീപം ഷ്വാസ്‌നെഗറിന്റെ കാർ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. കൂട്ടിയിടിക്കിടെ സ്ഥലത്തുണ്ടായിരുന്ന മറ്റ് രണ്ട് കാറുകളിലും ഇടിച്ചു. ഇതിനിടെയാണ് സ്ത്രീക്ക് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ലൊസാഞ്ചലസ് പൊലീസ് അറിയിച്ചു.

Leave a Reply