Sunday, September 19, 2021

തന്റെ പേരിലുള്ള റോഡിൽ മാലിന്യം തള്ളുന്നതിനെതിരേ നടപടി ആവശ്യപ്പെട്ട് ഹോക്കി താരം ഒളിമ്പ്യൻ പി.ആർ ശ്രീജേഷ്. ട്വിറ്ററിലാണ്‌ ശ്രീജേഷ് ഇക്കാര്യം ആവശ്യപ്പെട്ടത്‌.

Must Read

തന്റെ പേരിലുള്ള റോഡിൽ മാലിന്യം തള്ളുന്നതിനെതിരേ നടപടി ആവശ്യപ്പെട്ട് ഹോക്കി താരം ഒളിമ്പ്യൻ പി.ആർ ശ്രീജേഷ്. ട്വിറ്ററിലാണ്‌ ശ്രീജേഷ് ഇക്കാര്യം ആവശ്യപ്പെട്ടത്‌.

കുന്നത്തുനാട്, കിഴക്കമ്പലം വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മുഖ്യമന്ത്രിയേയും ടാഗ് ചെയ്തു.

കിഴക്കമ്പലം – കുന്നത്തുനാട് പഞ്ചായത്തുകളുടെ അതിർത്തി കേന്ദ്രമായ ഈ റോഡിനിരുവശവും കാലങ്ങളായി മാലിന്യം തള്ളുന്നത് പതിവാണ്. നാട്ടുകാർ പല തവണ കുന്നത്തുനാട്് – കിഴക്കമ്പലം പഞ്ചായത്ത്, വില്ലേജ് ഓഫീസ് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം, തന്റെ വീടിനു മുന്നിലൂടെ കടന്നുപോകുന്ന ഈ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ മാലിന്യക്കൂമ്പാരം ശ്രീജേഷിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ മൊബൈലിൽ പകർത്തി ട്വീറ്റ്‌ ചെയ്യുകയായിരുന്നു.

രാത്രികാലങ്ങളിൽ വാഹനങ്ങളിലാണ് സാമൂഹ്യ വിരുദ്ധർ ഇവിടെ മാലിന്യം തള്ളാനെത്തുന്നത്. ഇരു പഞ്ചായത്തുകളുടെ അതിർത്തി കേന്ദ്രമായ ഈ റോഡിനിരുവശവും കൂടുതലും പാടശേഖരങ്ങളായതിനാൽ സമീപത്ത്‌ വീടുകളോ ആൾസഞ്ചാരമോ കുറവാണ്. വഴിവിളക്കുകളും ഈ പ്രദേശത്തില്ല. ഇത് മുതലെടുത്താണ് ഇവിടെ വൻതോതിൽ മാലിന്യങ്ങൾ തള്ളുന്നത്.

അടിയന്തര നടപടിയായി പോലീസ് പട്രോളിങ് പുനരാരംഭിക്കണമെന്നും ഇവിടെ സി.സി.ടി.വി. കാമറകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ പല തവണ ആവശ്യപ്പെട്ടിരുന്നതാണ്.

Leave a Reply

Latest News

ആഭ്യന്തര വിമാന സർവീസുകളിൽ 85 ശതമാനം യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ അനുമതി

ആഭ്യന്തര വിമാന സർവീസുകളിൽ 85 ശതമാനം യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ അനുമതി. നേരത്തെ 72.5 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് സർവീസ് നടത്താനായിരുന്നു അനുമതി ഉണ്ടായിരുന്നത്. രാജ്യത്തെ കൊവിഡ്...

More News