Saturday, May 15, 2021

ഷാജി പീറ്റർ വധക്കേസിൽ സഹോദരൻ്റെ ഭാര്യ ആര്യയും പ്രതിയാകും

Must Read

അ​ഞ്ച​ൽ: ഏ​രൂ​ർ ഭാ​ര​തീ​പു​ര​ത്ത് ഷാ​ജി പീ​റ്റ​ർ വ​ധ​ക്കേ​സി​ൽ സ​ഹോ​ദ​ര​െൻറ ഭാ​ര്യ ആ​ര്യ​യും പ്ര​തി​യാ​കും.റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ മാ​താ​വ് പൊ​ന്ന​മ്മ, സ​ഹോ​ദ​ര​ൻ സ​ജി​ൻ പീ​റ്റ​ർ എ​ന്നി​വ​രെ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​തി​ന് പൊ​ലീ​സ് തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും.

ഇ​വ​രെ ചോ​ദ്യം ചെ​യ്ത​ശേ​ഷ​മാ​കും ആ​ര്യ​യെ മൂ​ന്നാം പ്ര​തി​യാ​ക്കു​ന്ന​ത്. ഒ​ന്ന​ര വ​യ​സ്സു​ള്ള കു​ഞ്ഞി​െൻറ അ​മ്മ​യാ​യ​തി​നാ​ൽ മു​ഖ്യ സാ​ക്ഷി​യാ​ക്കാ​നാ​യി​രു​ന്നു ആ​ദ്യ തീ​രു​മാ​ന​മെ​ങ്കി​ലും നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്​ പ്ര​തി​ചേ​ർ​ക്കാ​ൻ അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.കൊ​ല​പാ​ത​ക​ത്തി​ൽ ആ​ര്യ​ക്ക് നേ​രി​ട്ട് പ​ങ്കി​ല്ലെ​ങ്കി​ലും ഇ​വ​രോ​ട് ഷാ​ജി പീ​റ്റ​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലാ​ണ് വീ​ട്ടി​ൽ അ​ടി ന​ട​ക്കു​ന്ന​തും തു​ട​ർ​ന്ന് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തും.

തെ​ളി​വ് ന​ശി​പ്പി​ക്കു​ന്ന​തി​ന് കൂ​ട്ടു​നി​ന്ന​തി​ന്​ ഇ​വ​ർ​ക്കെ​തി​െ​ര കേ​സെ​ടു​ത്തി​രു​ന്നു. ഷാ​ജി പീ​റ്റ​റി​നോ​ടൊ​പ്പം വീ​ട്ടി​ൽ മ​റ്റൊ​രു സ്ത്രീ​യും താ​മ​സി​ച്ചി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്​ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ട്.

English summery

His brother’s wife Arya will also be accused in the Shaji Peter murder case

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News