മീഡിയ വണ്ണിന്റെ ഹർജി തള്ളി; നടപടി കേന്ദ്രസർക്കാരിന്റെ വിശദീകരണം കണക്കിലെടുത്ത്; റിപ്പോർട്ടിലുള്ളത് ഗുരുതരമായ വിവരങ്ങളിലാണെന്നും ഹൈക്കോടതി; ചാനലിന്റെ വിലക്ക് പ്രാബല്യത്തിൽ

0

കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്കിനെതിരായ ഹർജി ഹൈക്കോടതി തള്ളി. കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയ നടപടി ഹൈക്കോടതി ശരിവെച്ചു. കേന്ദ്രസർക്കാരിന്റെ വിശദീകരണം കണക്കിലെടുത്താണ് നടപടി. റിപ്പോർട്ടിലുള്ളത് ഗുരുതരമായ വിവരങ്ങളിലാണെന്നും ഹൈക്കോടതി പറഞ്ഞു. മീഡിയ വൺ രണ്ട് ദിവസത്തെ സാവകാശം ആവശ്യപ്പെട്ടു. ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകുമെന്ന് മീഡിയ വൺ അറിയിച്ചു.

ചാനലിന് അനുമതി നിഷേധിച്ച കേന്ദ്ര നടപടിയെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസ് എൻ നഗരേഷിന്റെ ഉത്തരവ്. സുരക്ഷാ കാരണങ്ങൾ പറഞ്ഞാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ചാനലിന്റെ സംപ്രേഷണം തടഞ്ഞത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹാജരാക്കിയ ഫയലുകൾ പരിശോധിച്ചപ്പോൾ, വിലക്കിനു കാരണമായി പറയുന്ന കാര്യങ്ങളിൽ വസ്തുതയുണ്ടെന്നാണ് ബോധ്യപ്പെട്ടതെന്ന് ഉത്തരവിൽ പറയുന്നു. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന്റെ അനുമതി വിലക്കിയതെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ചാനലിന്റെ വിലക്കിനു കാരണമായി പറയുന്ന ഇന്റലിജൻസ് വിവരങ്ങൾ ഉള്ള ഫയലുകൾ ഹാജരാക്കാൻ നേരത്തെ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ഫയലുകൾ ഹാജരാക്കിയത്. ഫയലിലെ വിവരങ്ങൾ പരസ്യമായി വെളിപ്പെടുത്താനാവില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ചാനലിന് വിലക്ക് ഏർപ്പെടുത്തിയ നടപടി ചോദ്യം ചെയ്ത് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply