Sunday, September 20, 2020

പുത്തനങ്ങാടിയിലെ അസ്സറ്റ്‌ ഹോംസ് ഫ്ലാറ്റ് നിര്‍മ്മാണം ഉടന്‍ നിര്‍ത്തി വെയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

Must Read

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക്...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ്...

കോട്ടയം: പുത്തനങ്ങാടിയിലെ അസ്സറ്റ്‌ ഹോംസ് ഫ്ലാറ്റ് നിര്‍മ്മാണം ഉടന്‍ നിര്‍ത്തി വെയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഫ്ലാറ്റ് നിര്‍മ്മാണത്തിലെ ക്രമക്കേടുകളും അപകടാവസ്ഥയും ചൂണ്ടിക്കാട്ടി  പ്രദേശവാസിയായ  എം.പി. ജോസഫ്,  അഡ്വ: ജോമി കെ. ജോസ് മുഖേന നല്‍കിയ ഹര്‍ജിയിലാണ്  ഹൈക്കോടതി ഉത്തരവ്. കോടതി കോട്ടയം മുനിസിപ്പാലിറ്റിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട് .
ഫ്ലാറ്റിനായി കോട്ടയം നഗരസഭ ബില്‍ഡിംഗ്  പെര്‍മിറ്റ്‌, ഡവലപ്പ്മെന്റ് പെര്‍മിറ്റ്‌ എന്നിവ നല്‍കിയതിലും ക്വാറിയിംഗ് പെര്‍മിറ്റ്‌ ഇല്ലാതെ മണ്ണെടുത്തതിലും ക്രമക്കേടുകള്‍ ഉള്ളതായി കോടതി നിരീക്ഷിച്ചു. പ്ലോട്ട് ഫ്ലാറ്റ് നിര്‍മ്മാണത്തിന് അനുയോജ്യമാണോ എന്ന് പരിശോധിക്കാതെയാണ് ബില്‍ഡിംഗ്  പെര്‍മിറ്റ്‌ നല്‍കിയിരിക്കുന്നത്. മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ള പ്രദേശത്താണ് ഫ്ലാറ്റ് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതെന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ ആര്‍.ഐ.ടി., എഞ്ചിനീയറിംഗ് കോളേജ് പാമ്പാടിയില്‍ നിന്നുള്ള വിദഗ്ധ സമിതി നഗരസഭ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയുള്ള അസറ്റ് ഹോംസിന്റെ നിര്‍മ്മാണം മൂലം പ്രദേശത്തെ ഏഴോളം പുരയിടങ്ങള്‍ അപകടത്തിലായിരുന്നു. നിര്‍മ്മാണത്തിലെ നിയമലംഘനങ്ങള്‍ക്കെതിരെയും സംരക്ഷണഭിത്തി വേണം എന്ന ആവശ്യവുമായും  74 വയസ്സുള്ള  എം.പി. ജോസഫ് 2016 മുതല്‍ ഓഫീസുകള്‍ തോറും കയറിയിറങ്ങുകയാണ്. തുടര്‍ന്ന് നിരവധി സ്റ്റോപ്പ് മെമ്മോകള്‍ ബില്‍ഡര്‍ക്ക് നല്‍കിയിരുന്നെങ്കിലും അതെല്ലാം കടലാസില്‍ മാത്രമായി ഒതുങ്ങി. ഇതിനിടെ, രണ്ട് ടവറുകള്‍ ഉള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ ആദ്യ ടവര്‍ നിര്‍മ്മാണം നഗരസഭയുടെ ഒത്താശയോട് കൂടി പൂര്‍ത്തിയാക്കി. 
രണ്ടാമത്തെ ടവറിനായി മണ്ണെടുപ്പ് നടത്താന്‍ അസറ്റ് ഹോംസ് ശ്രമിക്കുന്നതിനിടെയാണ് നിര്‍മ്മാണം ഹൈക്കോടതി സ്റ്റേ ചെയ്തത്. നിലവില്‍ ആറാഴ്ചത്തേയ്ക്കാണ് നിരോധനം.  ആദ്യ ടവറിന് മാത്രമായി കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും കോടതി തടഞ്ഞിട്ടുണ്ട്.

English summary

High court orders halt to construction of Asset-Homes flat in Puthanangadi

Leave a Reply

Latest News

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക് വിടുന്നില്ല.ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടായ മാട്ടുപെട്ടിയില്‍...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്ക് വൈദ്യുതി-...

മന്ത്രി ഇ. പി ജയരാജനും ഭാര്യ ഇന്ദിരയും കോവിഡ് മുക്തരായി

ക​ണ്ണൂ​ര്‍: കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും ഭാ​ര്യ ഇ​ന്ദി​ര​യും രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​രു​വ​രോ​ടും ഏ​ഴ് ദി​വ​സം വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ല്‍ തു​ട​രാ​ന്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് നി​ര്‍​ദ്ദേ​ശി​ച്ചു. സെ​പ്റ്റം​ബ​ര്‍ 11നാ​ണ് മ​ന്ത്രി​ക്കും ഭാ​ര്യ​യ്ക്കും...

ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഉളുപ്പുണ്ടോ? സൈബർ അക്രമത്തിന് ഇരയായി ഇന്ദ്രജിത്തിന്റെ മകളും

  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന . ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ഇപ്പോള്‍ സാബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് താരം. അടുത്തിടെ താരപുത്രിയുടെ വസ്ത്രത്തിന് നേരെയായിരുന്നു വിമര്‍ശനം. ഓഫ് ഷോള്‍ഡര്‍ ക്രോപ്...

More News