Thursday, May 13, 2021

ഓൺലൈൻ ചൂതാട്ടത്തിനെതിരായ ഹർജിയിൽ ചൂതാട്ട ആപ്പുകളുടെ ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈകോടതി നോട്ടീസ്; മീഡിയ മലയാളം കൊച്ചി ബ്യൂറോ ചീഫും സിനിമ സംവിധായകനുമായ പോളി വടക്കൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ നടപടി

Must Read

കൊച്ചി: ഓൺലൈൻ ചൂതാട്ടത്തിനെതിരായ ഹർജിയിൽ ചൂതാട്ട ആപ്പുകളുടെ ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈകോടതി നോട്ടീസ്. ക്രിക്കറ്റ്​ താരം വിരാട് കോഹ്​ലി, സിനിമാ താരങ്ങളായ തമന്ന, അജു വർ​ഗീസ് എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. ഓൺലൈൻ റമ്മി കളി തടയണമെന്നും ചൂതാട്ട ആപ്ലിക്കേഷന്‍റെ പ്രവർത്തനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സംവിധായകനും മീഡിയ മലയാളം കൊച്ചി ബ്യൂറോ ചീഫുമായ പോളി വടക്കൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ നടപടി.

കേരള ഗെയിമിങ് ആക്ടിന് കീഴിൽ വരുന്നതല്ല ഓൺലൈൻ ചൂതാട്ടം. നിരവധി പേർ ചൂതാട്ടത്തിന്‍റെ പിടിയിലാണ്. നിയമപരമായ ഇത്തരം ഗെയിമുകൾ നിരോധിക്കാൻ മറ്റ് സംസ്ഥാനങ്ങൾ ഇടപെട്ടിട്ടുണ്ടെന്നും ആന്ധ്രാപ്രദേശ് ഒാർഡിനൻസ് പാസാക്കിയിട്ടുണ്ടെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.

വിഷയം ഗൗരവതരമാണെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സംസ്ഥാന സർ‌ക്കാറിനോട് 10 ദിവസത്തിനുള്ള നിലപാട് അറിയിക്കാനും ഹൈകോടതി നിർദേശിച്ചിട്ടുണ്ട്.

English summary

High Court issues notice to brand ambassadors of gambling apps on petitions against online gambling; Media Malayalam Kochi bureau chief and film director Pauly Vadakkan has filed a public interest litigation.

Leave a Reply

Latest News

ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും ഉണ്ടെന്ന് ബൈഡൻ

വാഷിങ്ടൺ: ഇസ്രായേൽ-പാലസ്തീൻ സംഘർഷത്തിൽ അയവ് കൊണ്ടുവരാനുള്ള അമേരിക്കയുടെ നയതന്ത്ര നീക്കങ്ങൾ തുടരുന്നു. ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. എത്രയും പെട്ടെന്ന്...

More News