കൊച്ചി: കുതിരാൻ തുരങ്കപാത തുറക്കുന്നതിലെ അനിശ്ചിതത്വത്തിൽ ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതിയുടെ വിമർശനം. പൊതുജനം ബുദ്ധിമുട്ടുകയാണെന്ന് പറഞ്ഞ കോടതി നിർമ്മാണം പൂർത്തിയാക്കാൻ പദ്ധതിയുണ്ടോ എന്നും ചോദിച്ചു. ബുധനാഴ്ചയ്ക്കകം എന്താണ് ചെയ്യാൻ പോകുന്നതെന്ന് വിശദീകരണം നൽകാനും കോടതി നിർദ്ദേശിച്ചു.
നിർമാണം നിലച്ച നിലയിലാണെന്നും കരാർ കന്പനിയുമായി തർക്കങ്ങൾ നിലവിലുണ്ടെന്നും ദേശീയ പാത അതോറിട്ടി കോടതിയെ അറിയിച്ചു. രാഷ്ട്രീയ പാർട്ടികൾ നടത്തിയ സമരങ്ങളും പണി വൈകാൻ കാരണമായെന്ന് ദേശീയ പാത അതോറിറ്റി കോടതിയിൽ പറഞ്ഞു. പാത തുറക്കാൻ നടപടി ആവശ്യപ്പെട്ട് ചീഫ് വിപ്പ് കെ രാജൻ നൽകിയ ഹർജിയിൽ ആയിരുന്നു കോടതി നടപടികൾ.
English summary
High Court criticizes National Highways Authority for uncertainty over opening of Kudirana tunnel