ഡിസിസി ഭാരവാഹികളുടെ പട്ടികയ്ക്ക് അന്തിമ രൂപമാക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെ കെപിസിസി പുനഃസംഘടന നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കമാൻഡിന്‍റെ നിർദേശം

0

തിരുവനന്തപുരം: ഡിസിസി ഭാരവാഹികളുടെ പട്ടികയ്ക്ക് അന്തിമ രൂപമാക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെ കെപിസിസി പുനഃസംഘടന നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കമാൻഡിന്‍റെ നിർദേശം.

കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രീ​ഖ് അ​ൻ​വ​ർ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നോ​ടാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. നാ​ല് എം​പി​മാ​രു​ടെ പ​രാ​തി​ക​ളെത്തു​ട​ർ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ന​ട​പ​ടി.

എം​പി​മാ​രാ​യ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, ടി.​എ​ൻ. പ്ര​താ​പ​ൻ, ബെ​ന്നി ബ​ഹ​നാ​ൻ, എം.​കെ. രാ​ഘ​വ​ൻ എ​ന്നി​വ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പു​നഃ​സം​ഘ​ട​ന ച​ർ​ച്ച​ക​ളി​ൽ ത​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും കെ​പി​സി​സി, ഡി​സി​സി ഭാ​ര​വാ​ഹി​ത്വം അ​ന​ർ​ഹ​ർ​ക്കു ല​ഭി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് എം​പി​മാ​ർ ഉ​ന്ന​യി​ച്ച​ത്.

സ​മ​വാ​യ നീ​ക്ക​ങ്ങ​ൾ ഒ​ന്നും പ​രി​ഗ​ണി​ക്കാ​തെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും പാ​ർ​ട്ടി പു​നഃ​സം​ഘ​ട​ന​യു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​നെ​തി​രേ നേ​ര​ത്തെ ഗ്രൂ​പ്പ് നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, പാ​ർ​ട്ടി പു​നഃ​സം​ഘ​ട​ന​യ്ക്കു​ള്ള എ​ല്ലാ അ​നു​മ​തി​യും ഹൈ​ക്ക​മാ​ൻ​ഡ് ന​ൽ‌​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. ഇ​ത് വ​ലി​യ വാ​ക് പോ​രി​നും ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ​യി​ലാ​ണ് ത​ങ്ങ​ളെ സ​ഹ​ക​രി​പ്പി​ച്ചി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി എം​പി​മാ​ർ ഹൈ​ക്ക​മാ​ൻ​ഡി​നെ സ​മീ​പി​ച്ച​ത്.

പാ​ർ​ട്ടി​യി​ലെ ജം​ബോ ക​മ്മി​റ്റി​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഡി​സി​സി​ക​ളി​ലെ​യും കെ​പി​സി​സി ഭാ​ര​വാ​ഹി​ത്വ​ത്തി​ലെ​യും അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യ്ക്കാ​നു​ള്ള തീ​വ്ര നീ​ക്ക​മാ​ണ് സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ​ത്. ഇ​തേത്തു​ട​ർ​ന്ന് ഗ്രൂ​പ്പ് നേ​താ​ക്ക​ൾ അ​ട​ക്കം ജി​ല്ല​ക​ളി​ൽനി​ന്ന് എ​തി​ർ​പ്പ് ശ​ക്ത​മാ​കു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here