പത്തനംതിട്ട∙ വള്ളിക്കോട് കോട്ടയത്ത് ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. കോട്ടയം സ്വദേശി ബിജുവാണ് ആത്മഹത്യ ചെയ്തത്.
ഇന്നലെ പുലർച്ചെയാണ് ബിജുവിന്റെ ഭാര്യ ജെസി താമസിച്ചിരുന്ന കോട്ടയത്തെ വാടക വീട്ടിൽ എത്തി ബിജു ആക്രമണം നടത്തിയത്. വീടിന്റെ മേൽക്കൂരയുടെ ഓട് ഇളക്കിയാണ് ബിജു അകത്ത് കടന്നത്. ജെസിയുടെ കഴുത്തിലും തലയിലും മാരകമായി വെട്ടി പരുക്കേൽപ്പിച്ചു.
കൃത്യം നടത്തിയ ശേഷം വീടിനടുത്തുള്ള റബർ തോട്ടത്തിലെത്തിയാണ് ബിജു ഉടുമുണ്ടിൽ തൂങ്ങി മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ജെസിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. നിരവധി ക്രിമിനൽ കേസുകകളിൽ പ്രതിയാണ് മരിച്ച ബിജു. പോക്സോ കേസിൽ റിമാന്റിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് ജയിലിൽ നിന്ന് ഇറങ്ങിയത്.
English summary
Her husband hanged himself after hacking his wife in Vallikode Kottayam. Biju, a native of Kottayam, committed suicide.