ന്യൂയോർക്ക്: ഫ്ളോറിഡയിലെ മിയാമി ബീച്ചിൽ കടലിൽ ഹെലികോപ്റ്റർ തകർന്നുവീണു. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് 1.10നായിരുന്നു അപകടം. മൂന്ന് യാത്രക്കാർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററാണ് തകർന്നുവീണത്.
ബീച്ചിൽ തിരക്കുള്ള സമയത്താണ് ഹെലികോപ്റ്റർ തകർന്നുവീണത്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു.
തകർന്നുവീണ ഹെലികോപ്റ്ററിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ രണ്ടുപേരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. ഹെലികോപ്റ്റർ തകർന്നുവീണതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്