Saturday, December 5, 2020

ഫ്ലാറ്റ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഹീര കൺസ്ട്രക്‌ഷൻസ് എം‍ഡി അബ്ദു‍ൽ റഷീദി (ഹീര ബാബു) നെ റിമാൻഡ് ചെയ്തശേഷം മെഡിക്കൽ കോളജിലേക്കു മാറ്റി

Must Read

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം ∙ ഹീര കൺസ്ട്രക്‌ഷൻസ് എം‍ഡി അബ്ദു‍ൽ റഷീദ് (ഹീര ബാബു) ഫ്ലാറ്റ് തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.രമ ഉൾപ്പെടെയുള്ളവരുടെ ഫ്ലാറ്റ് ഇവർ അറിയാതെ കവടിയാറിലുള്ള എസ്ബിഐ ശാഖയിൽ 65 ലക്ഷം രൂപയ്ക്ക് പണയംവച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

വ്യാഴാഴ്ച രാത്രി കവടിയാറിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്ത ബാബുവിനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആദ്യം പേരൂർക്കട ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തശേഷം ബാബുവിനെ വീണ്ടും മെഡിക്കൽ കോളജിലേക്കു മാറ്റി.

ഹീര ബ്ലൂ ബെല്ലിലെ ഫ്ലാറ്റുകൾ ഉടമകൾക്ക് കൈമാറിയത് കഴിഞ്ഞ വർഷമാണ്. ഫ്ലാറ്റിന്റെ തുക പൂർണമായി നൽകിയെങ്കിലും പോക്കുവരവ് ചെയ്തുകൊടുത്തില്ല. അതിനു പകരം ഈ ഫ്ലാറ്റുകൾ പണയംവച്ച് വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുത്തു.

വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ഫ്ലാറ്റ് ഉടമകൾക്ക് റവന്യു റിക്കവറി നോട്ടിസ് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്നാണ് ഉടമകൾ മ്യൂസിയം പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ക്രമക്കേട് ബോധ്യപ്പെട്ടതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശാസ്തമംഗലത്തെ ഹീര സ്വിസ് ടൗൺ ഫ്ലാറ്റുകൾ ഇതേ രീതിയിൽ പണയം വച്ച് കേരള ഫിനാൻഷ്യൽ കോർപറേഷനിൽ 20 കോടിയോളം രൂപ വായ്പയെടുത്തിരുന്നു. 2014 മുതൽ അടവ് മുടക്കിയതോടെ ഉടമകളിൽ പലർക്കും ജപ്തി നോട്ടിസ് ലഭിച്ചിട്ടുണ്ട്.

ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഗോവ ആസ്ഥാനമായ കമ്പനി പാപ്പരായതിനെത്തുടർന്ന് മുംബൈയിലെ നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ നിയമനടപടികൾ തുടങ്ങിയിരുന്നു.

English summary

Heera Constructions MD Abdul Rashidi (Heera Babu) arrested in flat fraud case remanded and transferred to Medical College

Leave a Reply

Latest News

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20 അരങ്ങേറ്റം അവിസ്മരണീയമാക്കി കട്ട പിന്തുണയുമായി ഒപ്പം...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്മാവതിയെ കൊന്ന ശേഷം...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279,...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318,...

ഇനി വാഹനങ്ങൾ പ്ലാസ്റ്റിക് ബബിളിൽ സുരക്ഷിതം 

കൊറോണ കാലത്ത് വാഹനങ്ങളുടെ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാനായി വാഹനങ്ങള്‍ ഒരു പ്രത്യേക പ്ലാസ്റ്റ് കവചത്തിനുള്ളില്‍ സൂക്ഷിക്കുന്ന സംവിധാനം അവതരിപ്പിച്ച്‌ ടാറ്റ മോട്ടോര്‍സ്. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഡെലിവറിക്ക് മുമ്ബുള്ള പരിശോധനയ്ക്ക് ശേഷം വാഹനം ഈ...

More News