Friday, July 30, 2021

ചുമട്ട് തൊഴിലാളികൾ ക്ഷേമ ബോർഡ് ഓഫീസിന്‌ മുന്നിൽ ധർണ്ണ നടത്തി

Must Read



പെരുമ്പാവൂർ:
കോവിഡ് മൂലം മരണം സംഭവിച്ച ചുമട്ട് തൊഴിലാളികളുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നൽകുക, തൊഴിലാളികളെ
കാറ്റഗറി തിരിക്കാതെ മുഴുവൻ തൊഴിലാളികൾക്കും മിനിമം പെൻഷൻ 5000 രൂപയായി ഏകീകരിക്കുക, തൊഴിലാളികളുടെ ആനുകുല്യ വിതരണത്തിന് കാലതാമസം ഒഴിവാക്കുക, എൻ.എഫ് .എസ്. എ ഗോഡൗണുകളിലെ കൂലി ഏകപക്ഷീയമായി വർദ്ധിപ്പിച്ച നടപടി പുന:പരിശോധിക്കുക,തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ഹെഡ് ലോഡ്& ജനറൽ വർക്കേഴ്സ് യൂണിയൻ എ.ഐ.ടി.യു.സി പെരുമ്പാവൂർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ പെരുമ്പാവൂർ ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ചുമട്ട് തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻ്റ് സി.വി.ശശി ഉദ്ഘാടനം ചെയ്തു എ.ഐ.റ്റി.യു.സി മണ്ഡലം സെക്രട്ടറി രാജേഷ് കാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു.കെ എ മൈതീൻപിള്ള, പി.എൻ ഗോപിനാഥ്, എന്നിവർ പ്രസംഗിച്ചു.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News