കേരളത്തിൽ മഴ ശക്തമാകും, വെള്ളിയാഴ്ച വരെ കനത്തു തന്നെ; ഉച്ച മുതൽ രാത്രി വരെ ഇടിമിന്നൽ ജാഗ്രത

0

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് മുതൽ പതിനഞ്ചാം തിയതി വെള്ളിയാഴ്ച വരെയാണ് മഴ തുടരാൻ സാധ്യത. ഈ ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം ഇടിമിന്നൽ ജാഗ്രത ന‍ിർദ്ദേശങ്ങളും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രത വേണമെന്നുമാണ് മുന്നറിയിപ്പ്.

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; 8 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

Leave a Reply