Monday, July 26, 2021

കനത്ത മഴയിലും കാറ്റിലും എറണാകുളം ജില്ലയിൽ കനത്ത നാശനഷ്ടം

Must Read

കൊച്ചി: കനത്ത മഴയിലും കാറ്റിലും എറണാകുളം ജില്ലയിലെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടം. തത്തപ്പള്ളി, കരിങ്ങാംതുരുത്ത്, നീര്‍ക്കോട് പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ് ശക്തമായ കാറ്റ് വീശിയത്.

മരങ്ങള്‍ പലതും കടപുഴകി വീണു. തത്തപ്പള്ളി പ്രദേശത്തെ നാല്‍പതോളം വീടുകള്‍ക്ക് വലിയ കേടുപാടുകള്‍ പറ്റി. കുന്നത്തുനാട് മണ്ഡലത്തിലെ വലമ്ബൂര്‍, തട്ടാംമുകള്‍, മഴുവന്നൂര്‍ പ്രദേശങ്ങളില്‍ മരം വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

മരങ്ങള്‍ വീണ് വഴികള്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് വീടുകള്‍ തകര്‍ന്നിടത്തേക്ക് എത്തുന്നതിനും പുലര്‍ച്ചെ തടസം നേരിട്ടു.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News