Thursday, July 29, 2021

ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; നാശനഷ്ടങ്ങൾ പെരുകുന്നു;കനത്തമഴയിലും വെള്ളപ്പൊക്കത്തിലും കാറുകള്‍ അടക്കം വാഹനങ്ങള്‍ ഒഴുകിപ്പോകുന്നതിന്റെ വീഡിയോ പുറത്ത്

Must Read

സിംല : ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം നാശനഷ്ടങ്ങൾ പെരുകുകയാണ്. പ്രളയത്തെയും വെള്ളപ്പാച്ചിലിനെയും തുടര്‍ന്ന് നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു. മേഘവിസ്‌ഫോടനത്തെ തുടർന്ന് ധര്‍മശാലയില്‍ കനത്ത മഴ തുടരുകയാണ്. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ധര്‍മശാലയില്‍ 3000 മില്ലിമീറ്റര്‍ മഴ പെയ്തുവെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്

കനത്ത മഴയില്‍ ചമോലിയില്‍ ഋഷികേശ്- ബദരീനാഥ് ദേശീയപാത തകര്‍ന്നു. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഇവിടെ വെള്ളച്ചാട്ടം രൂപപ്പെട്ടു. ഇതോടെ ദേശീയപാതയിലെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും കാറുകള്‍ അടക്കം വാഹനങ്ങള്‍ ഒഴുകിപ്പോകുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News