Thursday, July 29, 2021

സിക്ക വൈറസിന്‍റെ കാര്യത്തില്‍ അമിതമായ ഭീതി വേണ്ടെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Must Read

തിരുവനന്തപുരം: സിക്ക വൈറസിന്‍റെ കാര്യത്തില്‍ അമിതമായ ഭീതി വേണ്ടെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വ്യാഴാഴ്ച ആരോഗ്യ പ്രവർത്തകർ അടക്കം 13 പേർക്ക് സിക്ക രോഗം സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് യോഗം ചേർന്നെന്നും കൃത്യമായ അക്ഷൻ പ്ലാൻ തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കൊ​തു​ക് ന​ശീ​ക​ര​ണ​വും പ​രി​സ​ര ശു​ചി​ത്വ​വും രോ​ഗ പ്ര​തി​രോ​ധ​ത്തി​ൽ പ്ര​ധാ​ന​മാ​ണ്. ഇ​ത് ഒ​രു ത​രം പ​നി​യാ​ണ് എ​ന്നാ​ൽ ഗ​ർ​ഭി​ണി​ക​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. എ​ല്ലാ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം പ്ര​തി​രോ​ധ​ത്തി​നാ​യി ഉ​റ​പ്പ് വ​രു​ത്തും. മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളും മ​ര​ണ​ങ്ങ​ളും ഇ​ത്ത​വ​ണ കു​റ​വാ​യി​രു​ന്നു​വെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ഗ​ര്‍​ഭി​ണി​ക​ളി​ല്‍ സി​ക്ക ബാ​ധി​ച്ചാ​ല്‍ കു​ഞ്ഞു​ങ്ങ​ള്‍​ക്ക് വൈ​ക​ല്യ​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. പ​ക​ല്‍ സ​മ​യ​ത്ത് ക​ടി​ക്കു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ളാ​ണ് രോ​ഗ​വാ​ഹ​ക​ർ. സി​ക്ക സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കൊ​തു​ക് നി​ര്‍​മാ​ര്‍​ജ​നം ശ​ക്തി​പ്പെ​ടു​ത്തേ​ണ്ടി വ​രും. കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് മു​ഖ്യ​ല​ക്ഷ്യ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

എ​ല്ലാ​വ​ർ​ക്കും ആ​വ​ശ്യ​മാ​യ വാ​ക്സി​ൻ സം​സ്ഥാ​ന​ത്ത് എ​ത്തു​ന്നി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ന് അ​നു​സ​രി​ച്ച​ല്ല രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടാ​ണ് വാ​ക്സി​ൻ ല​ഭ്യ​മാ​വേ​ണ്ട​ത്. ഓ​ക്സി​ജ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് വ​രി​ക​യാ​ണ്. നി​ല​വി​ൽ ബു​ദ്ധി​മു​ട്ടു​ക​ളി​ല്ലെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

കോ​വി​ഡ് ര​ണ്ടാം ത​രം​ഗം അ​വ​സാ​നി​ച്ചി​ട്ടി​ല്ല. അ​തി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ഴും ന​മ്മ​ൾ മു​ന്നോ​ട് പോ​കു​ന്ന​ത്. പ്ര​വാ​സി​ക​ളു​ടെ കോ​വി​ഡ് വാ​ക്സി​നേ​ഷ​നി​ല്‍ സ​ർ​ക്കാ​ർ നേ​ര​ത്തെ തീ​രു​മാ​നം എ​ടു​ത്ത​താ​ണ്. കൃ​ത്യ​മാ​യ രേ​ഖ​ക​ളോ​ടെ ഡി​എം​ഒ ഓ​ഫീ​സി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​യും ന​ൽ​ക​ണം.

കോ​വി​ഡ് മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ട്ടു​പോ​യ പേ​രു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ നാ​ല് ദി​വ​സം കൂ​ടി വേ​ണ​മെ​ന്ന് ജി​ല്ലാ ത​ല​ങ്ങ​ളി​ൽ നി​ന്നും ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​യം ദീ​ർ​ഘി​പ്പി​ച്ചു ന​ൽ​കി​യെ​ന്നും വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News