കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാൻ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

0

തിരുവനന്തപുരം: കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാൻ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡനന്തര ചികിത്സയ്ക്ക് സർക്കാർ മേഖലയിൽ പണം ഈടാക്കാനുള്ള തീരുമാനത്തിൽ അവ്യക്തതകൾ ഉണ്ടെങ്കിൽ നീക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഇ​ത​ര ചി​കി​ത്സ​ക​ൾ​ക്ക് നേ​ര​ത്തെ ത​ന്നെ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ പ​ണം ഈ​ടാ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി കേ​ര​ള​ത്തെ പ്ര​ശം​സി​ച്ചി​ല്ല എ​ന്ന രാ​ഷ്ട്രീ​യ ആ​രോ​ണ​ത്തി​ന് മ​റു​പ​ടി പ​റ​യാ​ൻ ഇ​ല്ല. കേ​ര​ള​ത്തി​ന് സ​ന്ദ​ർ​ശ​നം നൂ​റു പോ​സി​റ്റീ​വാ​യി​രു​ന്നെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കു​ട്ടി​ക​ള്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്‌​സി​ന്‍ സെ​പ്റ്റം​ബ​ർ മു​ത​ല്‍ ന​ല്‍​കി​യേ​ക്കും എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ര​ണ്ട് മു​ത​ൽ 18 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ് ന​ല്‍​കു​ന്ന​ത്. നി​ല​വി​ല്‍ കു​ട്ടി​ക​ള്‍​ക്കു​ള്ള കോ​വാ​ക്‌​സി​ന്‍റെ ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും ട്ര​യ​ൽ ന​ട​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഫ​ലം വ​ന്നാ​ല്‍ ഉ​ട​നെ കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യേ​ക്കും.

Leave a Reply