Monday, June 21, 2021

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രോട്ടോക്കോൾ ലംഘിച്ച് ഇന്റർവ്യൂ നടത്തിയത് തെറ്റായ നടപടിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

Must Read

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രോട്ടോക്കോൾ ലംഘിച്ച് ഇന്റർവ്യൂ നടത്തിയത് തെറ്റായ നടപടിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തിൽ ഉണ്ടായ വീഴ്ച ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ മന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി. മെഡിക്കൽ കോളജിന്റെ അടിയന്തര യോഗത്തിലാണ് മന്ത്രി ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.

മരുന്നുകളുടേയും ഗ്ലൗസ് ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടേയും മെഡിക്കൽ കോളേജിലെ ലഭ്യത സംബന്ധിച്ച് മന്ത്രി വിശദീകരണം തേടി. മെഡിക്കൽ കോളജിൽ തുടർന്നുപോന്ന രീതിയിൽ നിന്നും മാറി കൊവിഡ് കാലത്ത് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന കണക്കിലെടുത്ത് ഗ്ലൗസ് ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ വാങ്ങണമെന്ന് മന്ത്രി കർശന നിർദേശം നൽകി.

അവശ്യ മരുന്നുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ പലതും തെറ്റിദ്ധാരണ പരത്തുന്നതാണ്. മരുന്നുകളുടേയും ഗ്ലൗസ് ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടേയും ലഭ്യത ഉറപ്പാക്കാൻ അടിയന്തരമായി ഇടപെടാൻ കെ.എം.എസ്.സി.എൽ.നോട് മന്ത്രി ആവശ്യപ്പെട്ടു. ബദൽ മാർഗത്തിലൂടെ ഇവ അടിയന്തരമായെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. നാളെ മുതൽ ആവശ്യമായ ഗ്ലൗസുകൾ എത്തിക്കുമെന്ന് കെ.എം.എസ്.സി.എൽ. ഉറപ്പ് നൽകി. കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ കമ്പനികളിൽ നിന്നും കിട്ടാൻ വൈകിയാൽ കാരുണ്യാ ഫാർമസി വഴി ശേഖരിച്ച് നൽകേണ്ടതാണ്. ദിവസവും അവലോകന യോഗം നടത്തി മരുന്നിന്റേയും ഉപകരണങ്ങളുടേയും ലഭ്യത ഉറപ്പ് വരുത്തണമെന്നും മന്ത്രി നിർദേശം നൽകി.

സംസ്ഥാനത്ത് കൊവിഡ് ചികിത്സ സൗജന്യമാണ്. അതിനാൽ തന്നെ എ.പി.എൽ., ബി.പി.എൽ. വ്യത്യാസമില്ലാതെ ചികിത്സ ഉറപ്പാക്കണം. നിശ്ചിത മരുന്ന് ആശുപത്രിയിൽ ലഭ്യമല്ലെങ്കിൽ ബദൽ മാർഗം ലഭ്യമാക്കണം. ലോക്കൽ പർച്ചേസ് ചെയ്തെങ്കിലും മരുന്ന് ലഭ്യമാക്കേണ്ടതാണ്.

മെഡിക്കൽ കോളജിലെ ജീവനക്കാർ ആത്മാർത്ഥമായി ജോലി ചെയ്യുന്നവരാണ്. എങ്കിലും ചെറിയ വീഴ്ച പോലും ഉണ്ടാകരുത്. അതിനാൽ വളരെയേറെ ശ്രദ്ധിക്കണം. ഇതിന്റെ വെളിച്ചത്തിൽ കൊവിഡിന്റെ മൂന്നാം തരംഗം മുൻകൂട്ടികണ്ട് മുന്നൊരുക്കങ്ങൾ നടത്തണമെന്നും മന്ത്രി നിർദേശം നൽകി

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News