Sunday, October 17, 2021

അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്

Must Read

അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. യുകെയിൽ നിന്നും വരുന്നവർക്ക് 10 ദിവസത്തെ ക്വാറന്‍റൈൻ നിർബന്ധമാക്കി. ദക്ഷിണാഫ്രിക്ക, ബ്രസീൽ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്‍റൈൻ ആവശ്യമാണ്.

എ​ല്ലാ അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രും എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തു​മ്പോ​ൾ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ബാ​ക്കി​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന​വ​രു​ടെ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നു​ള്ള ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന നെ​ഗ​റ്റീ​വാ​ണെ​ങ്കി​ൽ 14 ദി​വ​സ​ത്തെ സ്വ​യം നി​രീ​ക്ഷ​ണം ആ​വ​ശ്യ​മാ​ണ്. എ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ ഉ​ട​ൻ ത​ന്നെ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഇ​തു​കൂ​ടാ​തെ യു​കെ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്ര​സീ​ൽ, യൂ​റോ​പ്പ്, മി​ഡി​ൽ ഈ​സ്റ്റ്, ബം​ഗ്ലാ​ദേ​ശ്, ബോ​ട്സ്വാ​ന, ചൈ​ന, മൗ​റീ​ഷ്യ​സ്, ന്യൂ​സി​ലാ​ൻ​ഡ്, സിം​ബാ​വെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രു​ടെ സാ​മ്പി​ളു​ക​ൾ ജ​നി​ത​ക​മാ​റ്റം വ​ന്ന വൈ​റ​സി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കും അ​യ​യ്ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു

Leave a Reply

Latest News

2018-ലെ പ്രളയം ഓര്‍മിപ്പിച്ച്‌ പെയ്യുന്ന തോരാമഴയില്‍ സംസ്‌ഥാനത്ത്‌ 10 മരണവും വന്‍നാശനഷ്‌ടവും

2018-ലെ പ്രളയം ഓര്‍മിപ്പിച്ച്‌ പെയ്യുന്ന തോരാമഴയില്‍ സംസ്‌ഥാനത്ത്‌ 10 മരണവും വന്‍നാശനഷ്‌ടവും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വെള്ളിയാഴ്‌ച രാത്രി ആരംഭിച്ച മഴ...

More News