Sunday, September 26, 2021

വീടുകളില്‍ നിന്നും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്

Must Read

തിരുവനന്തപുരം: വീടുകളില്‍ നിന്നും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 35 ശതമാനത്തോളം ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്‍റെ പഠനം കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വീ​ട്ടി​ല്‍ ഒ​രാ​ള്‍​ക്ക് കോ​വി​ഡ് വ​ന്നാ​ല്‍ ആ ​വീ​ട്ടി​ലെ എ​ല്ലാ​വ​ര്‍​ക്കും കോ​വി​ഡ് വ​രു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഹോം ​ക്വാ​റ​ന്‍റൈ​ന്‍ വ്യ​വ​സ്ഥ​ക​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ് ഇ​ത് സം​ഭ​വി​ക്കു​ന്ന​ത്. വീ​ട്ടി​ല്‍ സൗ​ക​ര്യ​മു​ള്ള​വ​ര്‍ മാ​ത്ര​മേ ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യാ​വൂ. അ​ല്ലാ​ത്ത​വ​ര്‍​ക്ക് ഇ​പ്പോ​ഴും ഡി​സി​സി​ക​ള്‍ ല​ഭ്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ മു​റി​യി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങ​രു​ത്. വീ​ട്ടി​ലു​ള്ള എ​ല്ലാ​വ​രും മാ​സ്‌​ക് ധ​രി​ക്ക​ണം. രോ​ഗി ഉ​പ​യോ​ഗി​ച്ച പാ​ത്ര​ങ്ങ​ളോ സാ​ധ​ന​ങ്ങ​ളോ മ​റ്റാ​രും ഉ​പ​യോ​ഗി​ക്ക​രു​ത്. ഇ​ട​യ്ക്കി​ട​യ്ക്ക് കൈ​ക​ള്‍ സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​കേ​ണ്ട​താ​ണ്. ഓ​രോ വീ​ട്ടി​ലും കോ​വി​ഡ് എ​ത്താ​തി​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് പ്ര​തി​രോ​ധി​ക്കാ​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍

· ശ​രി​യാ​യി മാ​സ്‌​ക് ധ​രി​ക്കു​ക

· ര​ണ്ട് മീ​റ്റ​ര്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക

· സോ​പ്പോ സാ​നി​റ്റൈ​സ​റോ ഉ​പ​യോ​ഗി​ച്ച് ഇ​ട​യ്ക്കി​ട​യ്ക്ക് കൈ ​വൃ​ത്തി​യാ​ക്കു​ക

· കോ​വി​ഡ് കാ​ല​ത്ത് വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ളി​ലേ​ക്ക് പോ​കു​ന്ന​ത് ക​ഴി​വ​തും ഒ​ഴി​വാ​ക്കു​ക. ഫോ​ണി​ല്‍ വി​ളി​ച്ച് ആ​ശം​സ അ​റി​യി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. കോ​വി​ഡ് കാ​ലം ക​ഴി​ഞ്ഞി​ട്ട് നേ​രി​ട്ട് പോ​കാം.

· പ​നി, ജ​ല​ദോ​ഷം, തൊ​ണ്ട​വേ​ദ​ന, ത​ല​വേ​ദ​ന തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക.

· രോ​ഗി​യു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​ര്‍ കൃ​ത്യ​മാ​യി ക്വാ​റ​ന്‍റൈ​നി​ലി​രി​ക്കു​ക. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കു​ക. അ​വ​രു​ടെ സ​ഹാ​യം സ്വീ​ക​രി​ക്കു​ക.

· ക​ട​ക​ളി​ല്‍ തി​ര​ക്ക് കൂ​ട്ടാ​തെ ഹോം ​ഡെ​ലി​വ​റി സി​സ്റ്റം ഉ​പ​യോ​ഗി​ക്കു​ക.

· മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍ റി​വേ​ഴ്‌​സ് ക്വാ​റ​ന്‍റൈ​​ന്‍ പാ​ലി​ക്ക​ണം.

· ജീ​വി​ത​ശൈ​ലീ രോ​ഗ​ത്തി​നു​ള്ള മ​രു​ന്നു​ക​ള്‍ ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍ വ​ഴി വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്നു.

· ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ബ​ന്ധു​ക്ക​ളു​ടെ​യോ സു​ഹൃ​ത്തു​ക്ക​ളു​ടെ​യോ വീ​ടു​ക​ളി​ല്‍ പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. ആ​രി​ല്‍ നി​ന്നും രോ​ഗം വ​രാ​വു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

· വീ​ടു​ക​ളി​ല്‍ കു​ട്ടി​ക​ളെ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക. ഷോ​പ്പിം​ഗി​നും ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന​ത്തി​നും അ​വ​രെ കൊ​ണ്ടു​പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

· ഓ​ഫീ​സു​ക​ളി​ലും പൊ​തു​യി​ട​ങ്ങ​ളി​ലും മ​റ്റും പോ​യി വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തു​മ്പോ​ള്‍ മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​ന് മു​മ്പ് കു​ളി​ക്കു​ക.

· പ​രി​ശോ​ധ​ന​യ്ക്ക് സാ​മ്പി​ള്‍ അ​യ​ച്ചാ​ല്‍ ഫ​ലം ല​ഭി​ക്കു​ന്ന​തു​വ​രെ ക്വാ​റ​ന്‍റൈ​​നി​ല്‍ ക​ഴി​യു​ക.

· പ​രി​ശോ​ധ​ന​യ്ക്ക് പോ​കു​മ്പോ​ഴോ മ​ട​ങ്ങു​മ്പോ​ഴോ ക​ട​ക​ളോ, സ്ഥ​ല​ങ്ങ​ളോ സ​ന്ദ​ര്‍​ശി​ക്ക​രു​ത്.

· അ​നു​ബ​ന്ധ രോ​ഗ​മു​ള്ള​വ​ര്‍ സ്വ​യം സം​ര​ക്ഷി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

· അ​ട​ച്ചി​ട്ട സ്ഥ​ല​ങ്ങ​ള്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​ണ്. അ​തി​നാ​ല്‍ ത​ന്നെ സ്ഥാ​പ​ന​ങ്ങ​ളും ഓ​ഫീ​സു​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

· ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ഴും കൈ ​ക​ഴു​കു​മ്പോ​ഴും ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ല്‍ രോ​ഗം പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News