Wednesday, December 1, 2021

സംസ്ഥാനത്ത് വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ പകുതിയിലധികം പേർ രണ്ടാം ഡോസ് എടുത്തതായി ആരോഗ്യമന്ത്രി വീണാ ജോർജ്

Must Read

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ പകുതിയിലധികം പേർ രണ്ടാം ഡോസ് എടുത്തതായി ആരോഗ്യമന്ത്രി വീണാ ജോർജ്. 94.58 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിൻ നൽകി. ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണിതെന്നും മന്ത്രി പറഞ്ഞു.

50.02 ശ​ത​മാ​നം പേ​രാ​ണ്(1,33,59,562) സ​മ്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ത്. 2,52,62,175 ശ​ത​മാ​നം പേ​ർ ആ​ദ്യ ഡോ​സ് വാ​ക്സി​നും എ​ടു​ത്തു. ദേ​ശീ​യ ത​ല​ത്തി​ല്‍ ഒ​ന്നാം ഡോ​സ് വാ​ക്‌​സീ​നേ​ഷ​ന്‍ 77.37 ശ​ത​മാ​ന​വും ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ 33.99 ശ​ത​മാ​ന​വു​മാ​കു​മ്പോ​ഴാ​ണ് കേ​ര​ളം ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വാ​ക്‌​സി​നേ​ഷ​ൻ / ദ​ശ​ല​ക്ഷം ഉ​ള്ള സം​സ്ഥാ​നം കേ​ര​ള​മാ​ണ് (10,81,056). ഇ​ന്ന​ത്തെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം, 7738 പു​തി​യ രോ​ഗി​ക​ളി​ല്‍ 6491 പേ​ര്‍ വാ​ക്‌​സി​നേ​ഷ​ന് അ​ര്‍​ഹ​രാ​യി​രു​ന്നു. ഇ​വ​രി​ല്‍ 1773 പേ​ര്‍ ഒ​രു ഡോ​സ് വാ​ക്‌​സി​നും 2734 പേ​ര്‍ ര​ണ്ടു ഡോ​സ് വാ​ക്‌​സി​നും എ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ 1984 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ല​ഭി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

ഒ​ക്‌​ടോ​ബ​ര്‍ 20 മു​ത​ല്‍ 26 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ, ശ​രാ​ശ​രി 78,891 കേ​സു​ക​ള്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​തി​ല്‍ ര​ണ്ടു ശ​ത​മാ​നം പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ളും 1.5 ശ​ത​മാ​നം പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഐ​സി​യു​വും ആ​വ​ശ്യ​മാ​യി വ​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ൽ, ക​ഴി​ഞ്ഞ ആ​ഴ്ച​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന പു​തി​യ കേ​സു​ക​ളി​ല്‍ ഏ​ക​ദേ​ശം 1497 കു​റ​വ് ഉ​ണ്ടാ​യി. പു​തി​യ കേ​സു​ക​ളു​ടെ വ​ള​ര്‍​ച്ചാ നി​ര​ക്കി​ല്‍ മു​ന്‍ ആ​ഴ്ച​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ 2.5 ശ​ത​മാ​ന​വും കു​റ​വ് ഉ​ണ്ടാ​യി​ട്ടു​ണ്ട്.

നി​ല​വി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ൾ, ആ​ശു​പ​ത്രി​ക​ള്‍, ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​ക​ൾ, ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ർ, ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം എ​ന്നി​വ മു​ന്‍ ആ​ഴ്ച​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ ഈ ​ആ​ഴ്ച​യി​ല്‍ യ​ഥാ​ക്ര​മം 12 ശ​ത​മാ​നം, 10 ശ​ത​മാ​നം, 21 ശ​ത​മാ​നം, 13 ശ​ത​മാ​നം, 16 ശ​ത​മാ​നം, 8 ശ​ത​മാ​നം കു​റ​ഞ്ഞു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News