Monday, August 10, 2020

ആലുവയില്‍ നാണയം വിഴുങ്ങി മൂന്ന് വയസുകാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ; ഇടപെടലുമായി ദേശീയ ബാലാവകാശ കമ്മീഷനും ,

Must Read

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം...

പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി

കൊച്ചി: പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി.  വടക്കേക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കായലിൽ തെരച്ചിൽ തുടങ്ങി.ഫയർഫോഴ്സും...

മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി; ഡ്രൈവർ മരിച്ച നിലയിൽ; അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു

കോട്ടയം: മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. കാറിൽ നിന്ന് അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു. കാറിന്റെ ഗ്ലാസ് തകർത്താണ് മൃതദേഹം പുറത്തെടുത്തത്....

തിരുവനന്തപുരം: ആലുവയില്‍ നാണയം വിഴുങ്ങി മൂന്ന് വയസുകാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ.
സംഭവത്തില്‍ ഇടപെടലുമായി ദേശീയ ബാലാവകാശ കമ്മീഷനും രംഗത്തെത്തി. സംസ്ഥാന ബാലാവകാശ കമ്മീഷനിൽ നിന്ന് സംഭവത്തെ കുറിച്ച് വിവരങ്ങൾ തേടിയെന്ന് ദേശീയ ചെയർപേഴ്സൺ പ്രിയങ്ക് കനൂങ്കേ അറിയിച്ചു. വിഷയത്തിൽ ഇടപെടാൻ സംസ്ഥാന കമ്മീഷനോട് അഭ്യർത്ഥിച്ചു. വിവരങ്ങൾ ലഭിച്ചതിന് ശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ വ്യക്തമാക്കു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ശൈലജ ടീച്ചർ ആവശ്യപ്പെട്ടിട്ടുണ്ട്. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. സംഭവത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തെ പോലെ ഒരു സംസ്ഥാനത്ത് നടക്കാൻ പാടില്ലാത്തതാണ് സംഭവമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനി – രാജു ദമ്പതികളുടെ മകനാണ് മരിച്ചത്. മൂന്ന് വയസുകാരനായ പ്രിത്വിരാജ് ഇന്നലെയാണ് നാണയം വിഴുങ്ങിയത്. തുടർന്ന് ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും കുട്ടിക്ക് ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല എന്നാണ് പരാതി. കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് എത്തിയതിനാല്‍ പ്രവേശിപ്പിക്കാന്‍ ആവില്ലെന്ന് അധികൃതര്‍ പറഞ്ഞെന്നാണ് ആരോപണം. ഡോക്ടര്‍മാര്‍ ഗൗരവത്തോടെ കാര്യത്തെ സമീപിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.

കുട്ടിയെ ആദ്യം ആലുവ സർക്കാർ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അധികൃതര്‍ ആവശ്യപ്പെട്ടു. എറണാകുളം ജനറൽ ആശുപത്രിയിയിലെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ മെഡിക്കൽ കോളേജിലും കുട്ടിയെ കൊണ്ടുപോയിരുന്നു. കുട്ടിക്ക് പഴവും ചോറും കൊടുത്താൽ മതിയെന്ന് പറഞ്ഞു മടക്കി. ഇന്നലെ രാത്രി കുട്ടിയുടെ നില മോശമായി. ആശുപത്രിയിൽ എത്തിച്ചപോഴെകും മരിച്ചു. കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് വന്നത് കൊണ്ട് കുട്ടിയെ അഡ്മിറ്റ്‌ ആക്കാൻ പറ്റില്ലെന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് പറഞ്ഞുവെന്ന് കുട്ടിയുടെ അമ്മ പറയുന്നു.

English summary

Health Minister KK Shailaja has ordered an inquiry into the death of a three-year-old boy in Aluva after he swallowed a coin.
The National Commission for Child Rights also intervened in the incident. National Chairperson Priyank Kanoonke said she had sought information about the incident from the state Child Rights Commission.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം...

പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി

കൊച്ചി: പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി.  വടക്കേക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കായലിൽ തെരച്ചിൽ തുടങ്ങി.ഫയർഫോഴ്സും മൽസ്യത്തൊഴിലാളികളും ചേർന്നാണ് പരിശോധന. 

മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി; ഡ്രൈവർ മരിച്ച നിലയിൽ; അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു

കോട്ടയം: മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. കാറിൽ നിന്ന് അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു. കാറിന്റെ ഗ്ലാസ് തകർത്താണ് മൃതദേഹം പുറത്തെടുത്തത്. പുലർച്ചെ രണ്ടുമണിയോടയായിരുന്നു അപകടം. വാഹനം സുരക്ഷിതമായ...

ആന്ധ്ര– ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ആന്ധ്ര– ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് വഴിയൊരുക്കുന്നതാണ് പുതിയ സാഹചര്യം.ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ വളരെയേറെ ജാഗ്രത...

നാൽപ്പത് കിലോ മാനിറച്ചിയുമായി  നായാട്ട് സംഘം പിടിയിൽ; മൂന്നു പേർ പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

തൃശൂർ: നാൽപ്പത് കിലോ മാനിറച്ചിയുമായി  നായാട്ട് സംഘം പിടിയിൽ. മച്ചാഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ  വിവരത്തേ തുടർന്ന് നടത്തിയ അന്വേഷണത്തിതിലാണ് മാൻ ഇറച്ചി കണ്ടെത്തിയത്. നായാട്ടുകാരായ നാലംഗ സംഘത്തിലേ മൂന്നു പേരെ...

More News