Saturday, May 15, 2021

കേരളത്തിന് അടിയന്തരമായി 50 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി കെകെ ശൈലജ

Must Read

തിരുവനന്തപുരം: കേരളത്തിന് അടിയന്തരമായി 50 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി കെകെ ശൈലജ. അഞ്ചര ലക്ഷം മാത്രമാണ് സംസ്ഥാനത്ത് വാക്‌സിന്‍ സ്റ്റോക്ക് ഉള്ളതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കെകെ ശൈലജ.

കേരളത്തിന് ഇതുവരെ 60.84 ലക്ഷം ഡോസ് വാക്‌സിനാണ് ലഭിച്ചത്. ഇതില്‍ 56.75 ലക്ഷം ഡോസ് വിതരണം ചെയ്തുകഴിഞ്ഞു. വേയ്‌സ്‌റ്റേജ് ഇല്ലാതെയാണ് കേരളത്തില്‍ വാക്‌സിനേഷന്‍ മുന്നേറുന്നത്. 5,80,880 ഡോസ് വാക്‌സിനാണ് ഇനിയുള്ളത്. വാക്‌സിന്‍ കിട്ടിയില്ലെങ്കില്‍ മാസ് വാക്‌സിനേഷന്‍ ക്യാംപയിന്‍ മുടങ്ങുന്ന സ്ഥിതിയാണ്. കോവിഷീല്‍ഡും കോവാക്‌സിനും തുല്യമായി വേണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

രാജ്യത്ത് കോവിഡ് വ്യാപനത്തില് വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ മാര്‍ച്ച് അവസാനം കോവിഡ് കേസുകള്‍ കുറഞ്ഞിരുന്നെങ്കിലും നിലവില്‍ കേസുകള്‍ പ്രതിദിനം കൂടുകയാണ്. രണ്ടു ദിവസമായി നടത്തിയ കൂട്ടപ്പരിശോധനയുടെ ഫലം ഇന്നും നാളെയുമായി വരും. രോഗികളുടെ എണ്ണം കൂടിയാലും നേരിടാന്‍ കേരളം സജ്ജമാണ്. കോവിഡിനെതിരം സംസ്ഥാനം ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് മന്ത്രി പറഞ്ഞു രണ്ടാം തരംഗത്തെ ഇല്ലാതാക്കാനാണ് ക്രഷിങ് ദി കര്‍വ് എന്ന പേരില്‍കര്‍മപദ്ധതി മുന്നോട്ടുവെച്ചത്. ഇതുവരെ സംസ്ഥാനത്ത് 1.39 കോടി ടെസ്റ്റുകള്‍ നടത്തി. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിലെ പരിശോധനാ നിരക്ക്.

സിറോ സര്‍വെയിലന്‍സ് സര്‍വേ പ്രകാരം കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11 ശതമാനം പേര്‍ക്ക് മാത്രമാണ്. അതായത് 89 ശതമാനം പേര്‍ക്കും ഇനി രോഗം വരാന്‍ സാധ്യതയുണ്ട്.

നിലവില്‍ കേരളത്തില്‍ ഓക്‌സിജന്‍ വിതരണത്തില്‍ കുറവില്ല. എന്നാലും കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ക്ഷാമമുണ്ടായേക്കാം. അതിനാല്‍ ഓക്ജ്‌സിന്‍ വിതരണത്തില്‍ കേരളത്തെക്കൂടി പരിഗണിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ മരണനിരക്ക് ഉയര്‍ന്നിട്ടില്ല. 0.4 ശതമാനമാണ് മരണനിരക്കെന്ന് മന്ത്രി പറഞ്ഞു.

English summary

Health Minister KK Shailaja has asked the Center to provide 50 lakh doscovid vaccines to Kerala immediately.

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News