ഉച്ചഭക്ഷണത്തിന് ബീഫ് പാകംചെയ്തുകൊണ്ടുവന്ന പ്രധാനാധ്യാപിക അറസ്റ്റിൽ

0

ഗോൽപാര: ഉച്ചഭക്ഷണത്തിന് ബീഫ് പാകംചെയ്തുകൊണ്ടുവന്ന പ്രധാനാധ്യാപിക അറസ്റ്റിൽ. അസമിലെ ഗോൽപാര ജില്ലയിലെ സ്കൂളിലാണ് സംഭവം. ഹർകചങ്കി മിഡിൽ ഇംഗ്ലീഷ് സ്കൂളിലെ ദലിമാൻ നെസ്സയാണ് അറസ്റ്റിലായത്. ചോദ്യംചെയ്യലിനുശേഷം ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നെന്ന് എ.എസ്.പി. മൃണാൽ ദേക്ക പറഞ്ഞു. നിലവിൽ ബീഫ് കഴിക്കുന്നതിന് നിരോധനമില്ലാത്ത അസമിൽ, പോലീസിന്റെ നടപടിയിൽ വിവിധ ഭാഗങ്ങളിൽനിന്ന് കടുത്തവിമർശനമാണ് ഉയരുന്നത്.

വിദ്യാലയങ്ങളുടെ പ്രകടനം അളക്കുന്നതിനുള്ള ‘ഗുനോത്സവ് 2022’ പരിപാടിക്കിടെയാണ് അധ്യാപിക സ്കൂളിൽ ബീഫ് കൊണ്ടുവന്നത്. മേയ് 11-14 വരെയായിരുന്നു പരിപാടി. മേയ് 16-നാണ് അധ്യാപിക അറസ്റ്റിലായത്. അസം കന്നുകാലിസംരക്ഷണ നിയമപ്രകാരം ഹിന്ദുക്കൾ, സിഖ്, ജൈന വിഭാഗങ്ങളുള്ള പ്രദേശങ്ങളുടെ അഞ്ചുകിലോമീറ്റർ ചുറ്റളവിൽ ബീഫ് അറക്കുന്നതും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here