സ്കൂളിലേക്ക് ഉച്ചഭക്ഷണത്തിനായി ബീഫ് കൊണ്ടുവന്ന പ്രധാന അധ്യാപിക അറസ്റ്റിൽ

0

ഗുവാഹത്തി∙ സ്കൂളിലേക്ക് ഉച്ചഭക്ഷണത്തിനായി ബീഫ് കൊണ്ടുവന്ന പ്രധാന അധ്യാപിക അറസ്റ്റിൽ. അസമിലെ ഗോൾപാറ ജില്ലയിലെ സർക്കാർ സ്കൂളിലാണു സംഭവം. ഐപിസി 153എ, 295എ വകുപ്പുകൾ പ്രകാരമാണ് അൻപത്തിയാറുകാരിയായ പ്രധാനാധ്യാപികയ്ക്ക് എതിരെ കുറ്റം ചുമത്തിയത്. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയാണ് പരാതി നൽകിയത്.

ശനിയാഴ്ചയാണ് സംഭവം. പിറ്റേദിവസം തന്നെ ഗോൾപാറ ഹുർകാചുങ്ഗി എംഇ സ്കൂളിലെ പ്രധാനാധ്യാപികയായ ദലിമ നെസ്സയെ ലഖിംപുർ മേഖല പൊലീസ് ചോദ്യം ചെയ്യാനെത്തിച്ചു. കോടതിയിൽ ഹാജരാക്കിയ ഇവരെ പിിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഉച്ചഭക്ഷണത്തിന്റെ കൂടെ ബീഫ് കൊണ്ടുവന്നെന്നും മറ്റുള്ള ജീവനക്കാർക്ക് അതു നൽകിയെന്നുമാണ് മാനേജ്മെന്റിന്റെ പരാതി. ചില ജീവനക്കാർക്ക് ഇതിൽ ബുദ്ധിമുട്ടുണ്ടായി. സംഭവത്തിൽ ഇരു വിഭാഗത്തിൽപ്പെട്ടവർക്കിടയിൽ പ്രശ്നങ്ങളുണ്ടായെന്നും മാനേജ്മെന്റിന്റെ പരാതിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here