Thursday, January 27, 2022

മുഖത്തടിച്ച ശേഷം ബെല്‍റ്റ് ഊരി തല്ലി; മര്‍ദ്ദനത്തിന്റെ ആഘാതത്തില്‍ അര്‍ധ ബോധാവസ്ഥയിലായ തന്നെ മുഖം പൊത്തിയ ശേഷം പീഡിപ്പിച്ചു; യുവാവിന് എല്ലാവിധ ഒത്താശയും ചെയ്തത് അയാളുടെ സഹോദരി; നിരവധി തവണ യുവാവ് തന്നെ ബലാല്‍സംഗം ചെയ്തതായി പരാതി നല്‍കി മഹാരാഷ്ട്രയില്‍ നിന്നുള്ള 15കാരി

Must Read

നിരവധി തവണ യുവാവ് തന്നെ ബലാല്‍സംഗം ചെയ്തതായി പരാതി നല്‍കി മഹാരാഷ്ട്രയില്‍ നിന്നുള്ള 15കാരി. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ യുവാവ് നിര്‍ബന്ധിപ്പിച്ച് ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള ഗുളിക കഴിപ്പിച്ചതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

ഇക്കാര്യത്തില്‍ യുവാവിന് എല്ലാവിധ ഒത്താശയും ചെയ്തത് അയാളുടെ സഹോദരിയാണെന്ന് പരാതിയില്‍ പറയുന്നതായും പൊലീസ് പറയുന്നു. പുനെ ജില്ലയിലാണ് സംഭവം.

മാസങ്ങള്‍ക്ക് മുന്‍പ് പൊതു ശൗചാലയത്തില്‍ പോകുന്നതിനിടെ, തന്നെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി ദത്തു പൂജാരി എന്ന യുവാവ് പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

തുടക്കത്തില്‍ മുഖത്തടിച്ച ശേഷം ബെല്‍റ്റ് ഊരി തല്ലി. മര്‍ദ്ദനത്തിന്റെ ആഘാതത്തില്‍ അര്‍ധ ബോധാവസ്ഥയിലായ തന്നെ മുഖം പൊത്തിയ ശേഷമാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

മാതാപിതാക്കളെ കൊല്ലുമെന്ന് തുടര്‍ച്ചയായി ഭീഷണിപ്പെടുത്തി തന്നെ വീണ്ടും നിരന്തരം പീഡിപ്പിച്ചു. താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ യുവാവും ഇയാളുടെ സഹോദരിയും ചേര്‍ന്ന് തന്നെ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള ഗുളിക കഴിപ്പിച്ചു.

ഗര്‍ഭം അലസാന്‍ നല്ലതാണ് എന്ന് പറഞ്ഞ് പപ്പായ കഴിപ്പിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോക്സോ അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ച് യുവാവിനെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News