Friday, April 16, 2021

പുലിത്തോലും നഖവും പെരുമ്പാവൂർ സ്വദേശിക്കു വിൽക്കാനാണു ശ്രമിച്ചത്. പുലിത്തോലിന്റെ ചിത്രം വാട്സാപ്പിൽ അയച്ചുകൊടുത്താണു കച്ചവടം ഉറപ്പിച്ചത്. വിനോദ് 5 ലക്ഷം രൂപ ചോദിച്ചു. 25,000 തരാമെന്നു പെരുമ്പാവൂർ സ്വദേശി സമ്മതിച്ചു. ഒടുവിൽ 3 ലക്ഷം രൂപയ്ക്കു കച്ചവടം ഉറപ്പിച്ചു; പുലിത്തോൽ വാങ്ങാൻ തയാറായ പെരുമ്പാവൂർ സ്വദേശിക്കായി പൊലീസ് തിരച്ചിൽ തുടങ്ങി

Must Read

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് സിനിമാതാരം വിവേകിന്‍റെ നില ഗുരുതരമായി തുടരുന്നു

ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് സിനിമാതാരം വിവേകിന്‍റെ നില ഗുരുതരമായി തുടരുന്നു. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന വടപളനിയിലെ എസ്ആര്‍എം ഇന്‍സ്റ്റിറ്റ‍്യൂട്ട്...

കുറച്ച് ആഴ്ച മുമ്പ് ആളുകള്‍ ഡോഗ്‌കോയിനെക്കുറിച്ച് ട്രോളുകള്‍ പുറത്തിറക്കിയെങ്കില്‍ ഇപ്പോഴത് മാറിയിരിക്കുന്നു; ഇതിന്റെ വലിയ കുതിപ്പ് കണ്ട് ജനം മൂക്കത്ത് വിരല്‍ വെക്കുന്നു

കുറച്ച് ആഴ്ച മുമ്പ് ആളുകള്‍ ഡോഗ്‌കോയിനെക്കുറിച്ച് ട്രോളുകള്‍ പുറത്തിറക്കിയെങ്കില്‍ ഇപ്പോഴത് മാറിയിരിക്കുന്നു. ഇതിന്റെ വലിയ കുതിപ്പ് കണ്ട് ജനം മൂക്കത്ത് വിരല്‍ വെക്കുന്നു. ടെസ്‌ല മേധാവി...

റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കൊല്ലം: പൂയപ്പള്ളി ഏഴാം കുറ്റിക്ക് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വെളിയം നെടുമൺകാവ് നല്ലില സ്വദേശി നൗഫലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിൽ...

അടിമാലി: പുലിത്തോൽ വാങ്ങാൻ തയാറായ പെരുമ്പാവൂർ സ്വദേശിക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. ഇടുക്കി മാങ്കുളത്തു കെണിയൊരുക്കി പിടിച്ച പുള്ളിപ്പുലിയുടെ തോലും നഖങ്ങളും പ്രതികൾ വിൽക്കാൻ ശ്രമിച്ചതായി പ്രതികൾ വെളിപ്പെടുത്തിയതിനെ തുടർന്നാണ് ഇത്. ഒന്നാം പ്രതി വിനോദ് പുലിത്തോലും നഖവും പെരുമ്പാവൂർ സ്വദേശിക്കു വിൽക്കാനാണു ശ്രമിച്ചത്. പുലിത്തോലിന്റെ ചിത്രം വാട്സാപ്പിൽ അയച്ചുകൊടുത്താണു കച്ചവടം ഉറപ്പിച്ചത്. വിനോദ് 5 ലക്ഷം രൂപ ചോദിച്ചു. 25,000 തരാമെന്നു പെരുമ്പാവൂർ സ്വദേശി സമ്മതിച്ചു. ഒടുവിൽ 3 ലക്ഷം രൂപയ്ക്കു കച്ചവടം ഉറപ്പിച്ചു. വിനോദിന്റെ ഫോണിൽ നിന്ന് ഇതുസംബന്ധിച്ച ചാറ്റ് മെസേജുകൾ കണ്ടെടുത്തു.

മുഖ്യപ്രതി മുനിപ്പാറ കൊള്ളി കൊളവിൽ വിനോദിന്റെ കൃഷിയിടത്തിൽ നിന്നു കഴിഞ്ഞ 20ന് ആണു പുള്ളിപ്പുലിയെ കുരുക്കിട്ടു പിടികൂടിയത്. മറ്റു 4 പേരും കൂടി പുലിയുടെ മാംസം വീതിച്ചെടുത്തു കറി വച്ചെന്നാണു കേസ്. വിനോദിനൊപ്പം അറസ്റ്റിലായ മുനിപ്പാറ ബേസിൽ ഗാർഡൻ വി.പി.കുര്യാക്കോസ്, പെരുമ്പൻകുത്ത് ചെമ്പൻപുരയിടത്തിൽ സി.എസ്.ബിനു, മാങ്കുളം മലയിൽ സലി കുഞ്ഞപ്പൻ, വടക്കുംചാലിൽ വിൻസന്റ് എന്നിവർ റിമാൻഡിലാണ്.

പ്രതികൾ മുൻപും വന്യമൃഗവേട്ട നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്നു വനംവകുപ്പ് മാങ്കുളം റേഞ്ച് ഓഫിസർ വി.ബി.ഉദയസൂര്യൻ പറഞ്ഞു. വനത്തോടു ചേർന്ന ഈ മേഖലയിൽ പുലിയുണ്ടെന്ന് അറിഞ്ഞാണു പ്രതികൾ കെണി ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. പുലിത്തോൽ ഉണങ്ങാൻ വെയിലത്തു വച്ചതും വിൽപനയ്ക്കു ശ്രമിച്ചതുമാണു സംഭവം വനംവകുപ്പിന്റെ ശ്രദ്ധയിൽ പെടാൻ കാരണമായത്. തോൽ കേടു വരാതിരിക്കാൻ മഞ്ഞളും ഉപ്പും ചേർത്ത മിശ്രിതം പുരട്ടി വെയിലത്തു വച്ചിരിക്കുന്നതിന്റെ ഫോട്ടോ വനപാലകർക്കു ലഭിച്ചു. വന്യജീവിസംരക്ഷണ നിയമം അനുസരിച്ചാണു പ്രതികൾക്കെതിരെ വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്. 3 വർഷം മുതൽ 7 വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.

പറമ്പിൽ‌ പുള്ളിപ്പുലി വരാറുണ്ടെന്നു മനസ്സിലാക്കിയ വിനോദ് കെണിയൊരുക്കി കാത്തിരുന്നത് ഒരു മാസത്തോളം. വിനോദിന്റെ സുഹൃത്തുക്കളായ കുര്യാക്കോസും ബിനുവുമാണു കെണി ഉണ്ടാക്കാൻ സഹായിച്ചതെന്നും പൊലീസ് പറയുന്നു. കാട്ടുപന്നിയെ പിടികൂടാൻ വയ്ക്കുന്ന കമ്പിക്കെണിയുടെ വലിയ രൂപമാണു പുള്ളിപ്പുലിയെ കുടുക്കാൻ ഉപയോഗിച്ചത്. രണ്ടു മരങ്ങൾക്കിടയിൽ കട്ടി കൂടിയ നൂൽക്കമ്പി വലിച്ചുകെട്ടിയാണു കെണി ഒരുക്കിയത്. പുലി കുടുങ്ങിയാൽ കുതറുംതോറും മുറുകുന്ന തരത്തിലായിരുന്നു ക്രമീകരണം.

പുള്ളിപ്പുലിയുടെ കഴുത്തിൽ കമ്പി മുറുകി മുറിഞ്ഞതായി വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. കെണിയിൽ കിടന്നു തന്നെ പുലി ചത്തു എന്നാണു നിഗമനം. പിന്നീട് പ്രതികളെത്തി പുലിയെ കശാപ്പു ചെയ്തു മാംസവും തോലും വേർതിരിച്ചു വീതിക്കുകയായിരുന്നു. എന്നാൽ പ്രദേശത്തു കുറെ നാളായി പുലിയുടെ ശല്യമുണ്ടെന്നും വളർത്തുമൃഗങ്ങളെയടക്കം പുലി പിടിച്ചെന്നു വനം വകുപ്പിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നുമാണു വിനോദിന്റെ കുടുംബത്തിന്റെ പ്രതികരണം. തുടർന്നാണു സ്വയം കെണി വയ്ക്കണ്ടിവന്നത്. പുലി കെണിയിൽപെട്ടു ചത്തതാണെന്നും ഇവർ പറഞ്ഞു.

English summary

He tried to sell leopard skin and claws to a Perumbavoor resident. The sale was confirmed by sending a picture of the leopard skin on WhatsApp

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News