Monday, April 12, 2021

അലമാരയിൽ സൂക്ഷിച്ച 125 പവന്‍ സ്വര്‍ണാഭരങ്ങളും അറുപത്തി അയ്യായിരം രൂപയും മോഷ്ടിച്ചു

Must Read

ബംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദ്‌നി സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ബംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദ്‌നി സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ...

കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകളുടെ പ്രവർത്തനം നിലച്ചെങ്കിലും ഈ അധ്യയന വർഷത്തെ മെയിന്റനൻസ് ഗ്രാന്റ് അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകളുടെ പ്രവർത്തനം നിലച്ചെങ്കിലും ഈ അധ്യയന വർഷത്തെ മെയിന്റനൻസ് ഗ്രാന്റ് അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കോവിഡ് പ്രതിസന്ധിക്കിടെ അടച്ചുപൂട്ടിയെങ്കിലും സ്കൂളുകൾക്ക്...

മൻസൂർ കൊലക്കേസ് അന്വേഷണം ഏറ്റെടുത്ത സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം പാനൂരിലെത്തി തെളിവുകൾ ശേഖരിക്കാൻ തുടങ്ങി

പാനൂർ: മൻസൂർ കൊലക്കേസ് അന്വേഷണം ഏറ്റെടുത്ത സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം പാനൂരിലെത്തി തെളിവുകൾ ശേഖരിക്കാൻ തുടങ്ങി. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐജി ജി സ്പർജൻ...

മലപ്പുറം എടപ്പാൾ ചേകന്നൂരിലെ വീട്ടില്‍ വൻ കവർച്ച. അലമാരയിൽ സൂക്ഷിച്ച 125 പവന്‍ സ്വര്‍ണാഭരങ്ങളും അറുപത്തി അയ്യായിരം രൂപയും മോഷ്ടിച്ചു. ചേകന്നൂർ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. പൊന്നാനി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്നലെയാണ് സംഭവം നടന്നത്. രാവിലെ 11 മണിയോടെ ബന്ധു വീട്ടിലേക്ക് പോയ കുടുംബം രാത്രി ഒമ്പത് മണിക്ക് തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്. താഴത്തെ നിലയിലെ മുറിയുടെ അലമാരയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട വീട്ടുകാർ നടത്തിയ പരിശോധനയിലാണ് സ്വർണം മോഷണം പോയെന്ന് മനസിലായത്. ഇതോടൊപ്പം ഉണ്ടായിരുന്ന 65,000 രൂപയും കാണാതായിട്ടുണ്ട്.

ദിവസങ്ങൾക്ക് മുൻപാണ് മുഹമ്മദ് കുട്ടിയുടെ മകൻ്റെ വിവാഹം നടന്നത്. കുടുംബത്തെ നന്നായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്ന് വീട്ടുകാർ സംശയിക്കുന്നു. വാതിലുകൾ തുറക്കാതെ, അലമാരയുടെ പൂട്ട് പൊളിക്കാതെ നടന്ന മോഷണം ദുരൂഹത വർധിപ്പിക്കുന്നു. തിരൂർ ഡിവൈഎസ്പി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും വീട്ടിലും പരിസരത്തും വിശദമായ പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

English summary

He stole 125 sovereign gold jewelery and Rs 65,000 from a cupboard

Leave a Reply

Latest News

ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാരന് പിഴയും ഈടാക്കി. പ്രശസ്തിക്കു വേണ്ടി മാത്രമുള്ള ഹർജിയാണ് സമർപ്പിച്ചതെന്ന് നിരീക്ഷിച്ച കോടതി,...

More News