കാലാവധി കഴിഞ്ഞ ഒരു കമ്മിറ്റിയുമായി കെപിസിസി മുന്നോട്ടുപോകുന്നതിൽ പ്രയാസമുണ്ടെന്ന് കെ. മുരളീധരൻ എംപി

0

കോഴിക്കോട്: സര്‍ക്കാരിനെതിരായി ശക്തമായി സമരം ചെയ്യേണ്ട കാലഘട്ടത്തില്‍ കാലാവധി കഴിഞ്ഞ ഒരു കമ്മിറ്റിയുമായി കെപിസിസി മുന്നോട്ടുപോകുന്നതിൽ പ്രയാസമുണ്ടെന്ന് കെ. മുരളീധരൻ എംപി.

ക​ഴി​യു​ന്ന വി​ധം പ​രാ​തി ഒ​ഴി​വാ​ക്കി ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ല്‍ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ണ്ടാ​കും. എ​ന്നാ​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​പി​മാ​ര്‍ പ​രാ​തി​ക്ക​ത്ത് ഹൈ​ക്ക​മാ​ന്‍​ഡി​ന് ന​ല്‍​കി​യോ എ​ന്ന് ത​നി​ക്ക് അ​റി​യി​ല്ല.

പു​ന​സം​ഘ​ട​ന നി​ര്‍​ത്തി​വ​ച്ച​പ്പോ​ള്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന് പ്ര​യാ​സ​മു​ണ്ടാ​യി​രി​ക്കാം. ക​ഴി​യു​ന്ന​ത്ര സ​മ​വാ​യ​മു​ണ്ടാ​ക്കാ​നാ​ണ് ശ്ര​മം. പാ​ര്‍​ട്ടി​യി​ല്‍ ചു​രു​ക്കം ചി​ല പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ട്. അ​ത് ഉ​ട​ന്‍ പ​രി​ഹ​രി​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി ത​നി​ക്ക് ത​ര്‍​ക്ക​ങ്ങ​ള്‍ ഇ​ല്ല. നേ​ര​ത്തെ ഭി​ന്ന​ത ഉ​ണ്ടാ​യി​രു​ന്നു. അ​തു പ​രി​ഹ​രി​ച്ചെ​ന്നും മു​ര​ളീ​ധ​ര​ന്‍ കോ​ഴി​ക്കോ​ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു

Leave a Reply