Tuesday, December 1, 2020

പണം വെച്ച് ചീട്ടുകളിച്ച് വിവാദത്തിലായ മണർകാട് ക്രൗൺ ക്ലബിൻ്റെ അമരക്കാരൻ മാലം സുരേഷിൻ്റെ വീട്ടിൽ റെയ്ഡ്

Must Read

ഖത്തര്‍ സെന്‍സസ് നടപടികള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

ഖത്തറില്‍ ഭരണകൂടം നടത്തുന്ന ജനസംഖ്യ, സ്ഥാപന, താമസ കെട്ടിട കണക്കെടുപ്പ് (സെന്‍സസ് 2020) ഡിസംബര്‍ 1 ന് പുനരാരംഭിക്കും. ഈ വര്‍ഷാദ്യം തുടങ്ങിയ സെന്‍സസ് കോവിഡ്...

ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക്; കർഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക് കടന്നു. അനുനയ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്നാണ് സൂചന.ഉപാധികളില്ലാതെ...

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സ്: പരിശോധന റിപ്പോര്‍ട്ട് വൈകും

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സിന്‍റെ പരിശോധന റിപ്പോര്‍ട്ട് വൈകും. ഗുരുതര ക്രമക്കേടുകള്‍ സംബന്ധിച്ച കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നതാണ് ഇതിന് കാരണം. എന്നാല്‍...

കോട്ടയം: പണം വെച്ച് ചീട്ടുകളിച്ച് വിവാദത്തിലായ മണർകാട് ക്രൗൺ ക്ലബിൻ്റെ അമരക്കാരൻ വീട്ടിൽ റെയ്ഡ്. മണർകാട് സ്വദേശി മാലം സുരേഷിൻ്റെ വീട്ടിലാണ് കോട്ടയം ജില്ലാ ഭരണകൂടം റെയ്ഡ് നടത്തുന്നത്. നിലം നികത്തി ആഢംബര സൗധം പണിതെന്ന പരാതിയെ തുടർന്നാണ് നടപടി.

പണം വെച്ച് ചീട്ടുകളിച്ച് വിവാദത്തിലായ മണർകാട് ക്രൗൺ ക്ലബിൻ്റെ അമരക്കാരൻ മാലം സുരേഷിൻ്റെ വീട്ടിൽ റെയ്ഡ് 1

ഉന്നത രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമടക്കം ഈ വീട്ടിൽ നിത്യ സന്ദർശകരായിരുന്നു. ഇടതു നേതാവ് എം.എ ബേബി, പി.സി ജോർജ് എം.എൽ.എ എന്നിവരും മാലം സുരേഷുമായി അടുത്ത ബന്ധം പുലർത്തുന്നതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

പണം വെച്ച് ചീട്ടുകളിച്ച് വിവാദത്തിലായ മണർകാട് ക്രൗൺ ക്ലബിൻ്റെ അമരക്കാരൻ മാലം സുരേഷിൻ്റെ വീട്ടിൽ റെയ്ഡ് 2

പണം വെച്ച് ചീട്ടുകളി നടത്തിയതിന് ഒളിവിൽ കഴിഞ്ഞ ആളാണ് മാലം സുരേഷ്. മാലം സുരേഷിൻ്റെ ആഡംബര വീട്ടിൽ ഉന്നതരുടെ നിത്യസന്ദർശനം ഉണ്ടായിരുന്നെന്ന് നാട്ടുകാർ നേരത്തേ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ക്രൗൺ ക്ലബിലെ റെയ്ഡിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസ് അട്ടിമറിക്കാൻ ക്ലബ് സെക്രട്ടറി മാലം സുരേഷുമായി ചേർന്ന് മണർകാട് ഇൻസ്‌പെക്ടർ രതീഷ്‌കുമാർ ശ്രമിച്ചതായി വ്യക്തമായ സാഹചര്യത്തിലാണ് വിശദമായി അന്വേഷിച്ചത്. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻ്റെ അന്വേഷണവും നടക്കുന്നുണ്ട്.

പണം വെച്ച് ചീട്ടുകളിച്ച് വിവാദത്തിലായ മണർകാട് ക്രൗൺ ക്ലബിൻ്റെ അമരക്കാരൻ മാലം സുരേഷിൻ്റെ വീട്ടിൽ റെയ്ഡ് 3

ഉന്നത പോലീസ് മേധാവി എം.എൽ.എ, ബിഷപ്പ് എന്നിവരോടൊപ്പം ചീട്ടുകളി ക്ലബ് നടത്തിപ്പുകാർ നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ചീട്ടുകളിക്ലബ് ഉദ്ഘാടനം ചെയ്തത് ബിഷപ്പ് ചിന്നപ്പയായിരുന്നു. ഭദ്രദീപം കൊളുത്തിയത് പൂഞ്ഞാർ എം.എൽ.എ പി.സി ജോർജും നടി ഷംന കാസിമും ചേർന്നായിരുന്നു. ‌‌

പണം വെച്ച് ചീട്ടുകളിച്ച് വിവാദത്തിലായ മണർകാട് ക്രൗൺ ക്ലബിൻ്റെ അമരക്കാരൻ മാലം സുരേഷിൻ്റെ വീട്ടിൽ റെയ്ഡ് 4

മാണി സി കാപ്പൻ എന്നിവരും ഉദ്ഘാടന ചടങ്ങിലുണ്ടായിരുന്നു. മണർകാട് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരെ ഈ പേരും പറഞ്ഞ് ഇയാൾ ഭയപ്പെടുത്തിരുന്നു എന്നും ആരോപണം ഉയർന്നു. വഴങ്ങാത്തവരെ ഇയാൾ പണം നൽകിയും സ്വാധീനിച്ചിരുന്നു. മുഖ്യമന്ത്രിയുമായി വ്യക്തിപരമായ അടുപ്പമുണ്ടെന്നും ഇയാൾ പ്രചരിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഇയാളെ ഭയന്നാണ് കഴിഞ്ഞിരുന്നത്.

കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരാണ് പ്രതികൾ .

English summary

He is a member of the controversial Manarkad Crown Club. Raid on Malam Suresh’s house

Leave a Reply

Latest News

ഖത്തര്‍ സെന്‍സസ് നടപടികള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

ഖത്തറില്‍ ഭരണകൂടം നടത്തുന്ന ജനസംഖ്യ, സ്ഥാപന, താമസ കെട്ടിട കണക്കെടുപ്പ് (സെന്‍സസ് 2020) ഡിസംബര്‍ 1 ന് പുനരാരംഭിക്കും. ഈ വര്‍ഷാദ്യം തുടങ്ങിയ സെന്‍സസ് കോവിഡ്...

ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക്; കർഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക് കടന്നു. അനുനയ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്നാണ് സൂചന.ഉപാധികളില്ലാതെ ചർച്ചക്ക് വിളിച്ചാൽ മാത്രമേ പോകുവെന്ന് കർഷക...

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സ്: പരിശോധന റിപ്പോര്‍ട്ട് വൈകും

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സിന്‍റെ പരിശോധന റിപ്പോര്‍ട്ട് വൈകും. ഗുരുതര ക്രമക്കേടുകള്‍ സംബന്ധിച്ച കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നതാണ് ഇതിന് കാരണം. എന്നാല്‍ ഡയറക്ടര്‍ അവധിയിലായതിനാലാണ് റിപ്പോര്‍ട്ട് കൈമാറുന്നത് വൈകുന്നതെന്നാണ്...

വിമാനവാഹിനക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറയുന്നയർന്ന ശേഷം അറബി കടലിൽ തകർന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ന്യൂഡൽഹി: വിമാനവാഹിനക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറയുന്നയർന്ന ശേഷം അറബി കടലിൽ തകർന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അപകടം നടന്ന് നാല് ദിവസത്തെ തിരച്ചിലിന് ശേഷമാണ് നാവികസേനയിലെവിദഗ്ധർ വിമാനത്തിന്റെ...

കെ.യു.ആർ.ടി.സി.യുടെ കീഴിലുള്ള എ.സി.ലോഫ്ളോർ ബസുകളിൽ ചൊവ്വാഴ്ചമുതൽ യാത്രക്കാർക്ക് 25 ശതമാനം നിരക്കിളവ് ലഭിക്കും

കൊല്ലം : കെ.യു.ആർ.ടി.സി.യുടെ കീഴിലുള്ള എ.സി.ലോഫ്ളോർ ബസുകളിൽ ചൊവ്വാഴ്ചമുതൽ യാത്രക്കാർക്ക് 25 ശതമാനം നിരക്കിളവ് ലഭിക്കും. കോവിഡ് ബാധയെത്തുടർന്ന് പൊതുഗതാഗതസംവിധാനത്തിൽനിന്ന് അകന്നുനിൽക്കുന്ന യാത്രക്കാരെ ആകർഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്കിളവ് നൽകുന്നത്.

More News