Wednesday, July 28, 2021

വായ പൊത്തിപ്പിടിച്ചു. വളയും മോതിരവും ഊരിവാങ്ങി;കൈകൾ തോർത്തുപയോഗിച്ച് കൂട്ടിക്കെട്ടി;കൈയിൽ വേറെ പണം ഇല്ലെന്ന്‌ പറഞ്ഞപ്പോൾ ആയിരം രൂപ തിരികെ നൽകി; പോലീസിൽ പരാതി കൊടുക്കരുതെന്നുപറഞ്ഞ് കാലിൽതൊട്ട് തൊഴുതു

Must Read

പന്തളം: പ്രായമായ സ്ത്രീയുടെ കൈകൾ കൂട്ടിക്കെട്ടിയിട്ടശേഷം സ്വർണവും ആഭരണങ്ങളും കവർന്നു. പന്തളം കടയ്ക്കാട് പനയറയിൽ ശാന്തകുമാരിയെ(72)യാണ് വീട്ടിൽ പട്ടാപ്പകൽ അതിക്രമിച്ചുകയറിയ രണ്ട് യുവാക്കൾ കെട്ടിയിട്ടത്. മൂന്നുപവൻ സ്വർണവും എണ്ണായിരത്തോളം രൂപയും മോഷ്ടാക്കൾ കൊണ്ടുപോയി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഭർത്താവ് അനന്തൻപിള്ള അപകടത്തിൽ മരിച്ചശേഷം ശാന്തകുമാരി ഒറ്റയ്ക്കായിരുന്നു. വാഴയില വെട്ടാനെന്നുപറഞ്ഞ് വീട്ടുമുറ്റത്തെത്തിയ യുവാക്കൾ കുടിക്കാൻ വെള്ളവും ഇലവെട്ടാൻ കത്തിയും ചോദിച്ചു. കത്തിയെടുക്കാൻ ശാന്തകുമാരി അടുക്കളയിലേക്ക് പോയപ്പോൾ ഇരുവരും പിന്നാലെ വീട്ടിൽ കയറി.

പന്തികേട് തോന്നിയ ശാന്തകുമാരി അടുക്കളയുടെ വാതിൽ അടയ്ക്കാൻ ശ്രമിച്ചെങ്കിലും ഇവർ തള്ളിത്തുറന്നു. ശാന്തകുമാരിയെ ഊണുമുറിയിലേക്ക് പിടിച്ചുകൊണ്ടുവന്ന് കൈകൾ തോർത്തുപയോഗിച്ച് കൂട്ടിക്കെട്ടി. വായ പൊത്തിപ്പിടിച്ചു. വളയും മോതിരവും ഊരിവാങ്ങി.

ഒരാൾ വീടിനകം പരിശോധിച്ചു. അലമാരയുടെ താക്കോൽ ആവശ്യപ്പെട്ടു. ഇരുവരുംചേർന്ന് ശാന്തകുമാരിയെ മുറിക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി താക്കോലെടുത്ത് അലമാര തുറന്നാണ് പണവും ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന കമ്മലും എടുത്തത്.

തിരികെ അടുക്കളഭാഗത്തെ മുറിയിലെത്തിച്ചു. കൈയിൽ വേറെ പണം ഇല്ലെന്ന്‌ പറഞ്ഞപ്പോൾ ആയിരം രൂപ ശാന്തകുമാരിക്ക് തിരികെ നൽകി. പോലീസിൽ പരാതി കൊടുക്കരുതെന്നുപറഞ്ഞ് കാലിൽതൊട്ട് തൊഴുതിട്ടാണ് മോഷ്ടാക്കൾ പോയതെന്നും ശാന്തകുമാരി പോലീസിനോട് പറഞ്ഞു.

Leave a Reply

Latest News

സംസ്ഥാാനത്തേക്ക്ഇന്ന് അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്സിൻ എത്തിക്കും

കൊച്ചി: സംസ്ഥാാനത്തേക്ക്ഇന്ന് അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്സിൻ എത്തിക്കും. കോവീഷീൽഡ് വാക്സിനാണ് ഇന്ന് എറണാകുളത്ത് എത്തിക്കുക. നാളെയോടെ മറ്റ് ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും. അതേസമയം...

More News