Sunday, September 19, 2021

അടുക്കള വാതിൽക്കൽ കപ്പ പൊളിച്ചുകൊണ്ടിരുന്ന യുവതിയുടെ മാല പൊട്ടിച്ചെടുത്തു

Must Read

റാന്നി: അടുക്കള വാതിൽക്കൽ കപ്പ പൊളിച്ചുകൊണ്ടിരുന്ന യുവതിയുടെ മാല പൊട്ടിച്ചെടുത്തു. ചേത്തയ്ക്കൽ മേലേക്കുളത്തുങ്കൽ വിഷ്ണുവിന്റെ ഭാര്യ ആതിരയുടെ ഒന്നര പവനോളം വരുന്ന മാലയാണ് മോഷ്ടിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വീടിന്റെ പിൻഭാഗത്തുകൂടി എത്തിയ ആൾ ഓടിയെത്തി മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു.

യുവതി ബലമായി മാലയിൽ പിടിച്ചതിനാൽ താലി ഉൾപ്പെട്ട കുറച്ചുഭാഗം നഷ്ടപ്പെട്ടില്ല. ശേഷിക്കുന്ന ഭാഗവുമായി മോഷ്ടാവ് റബ്ബർതോട്ടത്തിലൂടെ ഓടി രക്ഷപ്പെട്ടു.

നാട്ടുകാരും സ്ഥലത്തെത്തിയ റാന്നി പോലീസും തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഈ ഭാഗത്തുവെച്ച് ബൈക്കിലെത്തിയവർ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞിരുന്നു.

Leave a Reply

Latest News

ലഡാക്കിൽനിന്ന്‌ കന്യാകുമാരിവരെ നിർത്താതെ കാറിൽ സഞ്ചരിച്ച് കുറഞ്ഞസമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തി റെക്കോഡിട്ടു

മലയിടുക്കുകളും ദുർഘടമായ പാതയും കാലാവസ്ഥാ വ്യതിയാനങ്ങളും അതിജീവിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിലേക്ക് കാറോടിച്ചുകയറിയ മൂന്നുപേരുണ്ട്. ലഡാക്കിൽനിന്ന്‌ കന്യാകുമാരിവരെ നിർത്താതെ കാറിൽ സഞ്ചരിച്ച് കുറഞ്ഞസമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തി...

More News