മാധ്യമങ്ങളെ പഴിചാരി, പാര്‍ട്ടിയുടെ അവഗണനയ്‌ക്കെതിരേ പരോക്ഷ്രപതികരണവുമായി പി. ജയരാജന്‍.

0

കണ്ണൂര്‍: മാധ്യമങ്ങളെ പഴിചാരി, പാര്‍ട്ടിയുടെ അവഗണനയ്‌ക്കെതിരേ പരോക്ഷ്രപതികരണവുമായി പി. ജയരാജന്‍. പദവിയല്ല, നിലപാടാണു പ്രധാനം. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എന്തുകിട്ടുമെന്നതല്ല പ്രധാനമെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ പാമ്പന്‍ മാധവന്‍ അനുസ്‌മരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയരാജനെ സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താത്തതു വിവാദമായ പശ്‌ചാത്തലത്തിലാണു പ്രതികരണം.
സി.പി.എമ്മില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യമുണ്ട്‌. വിമര്‍ശനങ്ങളും സ്വയംവിമര്‍ശനങ്ങളും നടത്തിയാണു സി.പി.എം. സമ്മേളനങ്ങള്‍ നടക്കുന്നത്‌. ഇതുപോലെ ഒരു പ്രക്രിയ കോണ്‍ഗ്രസിലില്ല. കോണ്‍ഗ്രസില്‍ തീരുമാനമെടുക്കുന്നത്‌ അമ്മയും രണ്ട്‌ മക്കളും ചേര്‍ന്നാണ്‌. പാര്‍ട്ടി തീരുമാനങ്ങള്‍ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്‌തമാക്കിയിരുന്നു. തന്നെ തഴഞ്ഞോയെന്നാണു മാധ്യമങ്ങള്‍ക്ക്‌ അറിയേണ്ടിയിരുന്നത്‌. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക്‌ ഒളിഞ്ഞുനോട്ടമനോഭാവമാണ്‌. സി.പി.എമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നു വരുത്താനാണു മാധ്യമങ്ങള്‍ ശ്രമിക്കുന്നത്‌. അങ്ങനെ യാതൊരു പ്രശ്‌നവുമില്ല. എല്ലാ തീരുമാനവും ഏകകണ്‌ഠമായാണു കൈക്കൊണ്ടതെന്നും ജയരാജന്‍ പറഞ്ഞു.

Leave a Reply