Saturday, May 15, 2021

CoWINdown, #crashed, #OTPs പോലുള്ള ഹാഷ്‌ടാഗുകൾ; കോവിഡ് വാക്സിൻ രജിസ്ട്രേഷൻ സൈറ്റായ കോവിൻ.ജിഒവി.ഇൻ സ്തംഭിച്ചു

Must Read

ന്യൂഡൽഹി: കോവിഡ്​ വാക്​സിൻ രജിസ്​ട്രേഷൻ സൈറ്റായ​ കോവിൻ.ജിഒവി.ഇൻ സ്​തംഭിച്ചു. 18 വയസ്സിനും 44 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കായി കോവിഡ്​ വാക്സിന്​ വേണ്ടി രജിസ്ട്രേഷനായി തുറന്ന്​ നൽകിയതിന്​ പിന്നാലെയാണ്​ വെബ്​സൈറ്റി​െൻറ പ്രവർത്തനം നിലച്ചത്​. ഇന്ന്​ വൈകുന്നേരം നാല്​ മണിമുതലാണ്​ 18 വയസ്​ മുതലുള്ളവർക്ക്​ രജിസ്​ട്രേഷൻ അനുവദിച്ചത്​.

ലോഗിൻ ചെയ്യാൻ ശ്രമിക്കു​േമ്പാൾ നിരവധി പ്രശ്​നങ്ങളാണ്​ നേരിട​ുന്നതെന്ന്​ രജിസ്​​റ്റർ ചെയ്യാൻ ശ്രമിച്ചവർ ട്വിറ്ററിൽ കുറിച്ചു. സെർവർ പ്രശ്​നങ്ങൾക്ക്​ പുറമെ,മൊബൈൽ നമ്പർ നൽകിയാലും ഒ.ടി.പി പലർക്കും ലഭിക്കുന്നില്ല.

ചിലർക്കാണെങ്കിൽ സൈറ്റിൽ പ്രവേശിക്കാൻ പോലും കഴിയുന്നില്ല. കോവിൻ സെർവറിൽ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുവെന്നും പിന്നീട് ശ്രമിക്കുക എന്ന അറിയിപ്പാണ്​ ചിലർക്ക്​ ലഭിക്കുന്നത്​. ചിലർക്കാണെങ്കിൽ കുറച്ച്​ മിനിട്ടുകൾക്ക്​ ശേഷം 504 gateway time-out Error എന്ന അറിയിപ്പുമാണ്​ ലഭിക്കുന്നത്​.

വ്യാപകമായി തകരാർ റിപ്പോർട്ട്​ ചെയ്​തതിന്​ പിന്നാലെ #CoWINdown, #crashed, #OTPs പോലുള്ള ഹാഷ്‌ടാഗുകൾ ഒരു മണിക്കൂറിനുള്ളിൽ തന്നെ ട്വിറ്ററിൽ ട്രെൻഡിങ്ങുമായി.

വാക്​സിൻ ക്ഷാമത്തിന്​ പിന്നാലെ രജിസ്​ട്രേഷൻ സൈറ്റ്​ തകരാറിലായതിന്​ പിന്നാ​ലെ ജനങ്ങൾ കടുത്ത പ്രതിഷേധമാണ്​ ​സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തുന്നത്

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News