യുക്രെയ്നിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അടുത്ത 2 ദിവസങ്ങളിൽ 13 വിമാനങ്ങൾ ഏർപ്പെടുത്തുമെന്ന് ഹർഷ്‍വർധൻ ശൃംഗ്ല അറിയിച്ചു

0

ന്യൂഡൽഹി ∙ യുക്രെയ്നിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അടുത്ത 2 ദിവസങ്ങളിൽ 13 വിമാനങ്ങൾ ഏർപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയ പാർലമെന്ററി സ്ഥിരംസമിതി യോഗത്തിൽ വിദേശകാര്യ സെക്രട്ടറി ഹർഷ്‍വർധൻ ശൃംഗ്ല അറിയിച്ചു. മൂവായിരത്തോളം ഇന്ത്യക്കാർ അയൽ രാജ്യങ്ങളിലെത്തിയിട്ടുണ്ട്.

പോളണ്ട് അതിർത്തിയിലെ തിരക്ക് കണക്കിലെടുത്ത് അതിർത്തി കടക്കാൻ ബദൽ മാർഗങ്ങൾ പരിശോധിക്കുന്നു പാസ്പോർട്ട് കൈവശമില്ലാത്തവർക്ക് എംബസി മുഖേന അടിയന്തര സർട്ടിഫിക്കറ്റ് ലഭ്യമാക്കും. ബങ്കറുകളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് വെള്ളവും ഭക്ഷണവുമെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply