യുക്രൈനിലെ കീവിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിങ്ങിനെ പോളണ്ടിലേക്ക് എത്തിച്ചു

0

കീവ് : യുക്രൈനിലെ കീവിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിങ്ങിനെ പോളണ്ടിലേക്ക് എത്തിച്ചു. പ്രത്യേകം സജ്ജമാക്കിയ ആംബുലൻസിലാണ് ഹർജോതിനെ പോളണ്ടിലേക്ക് എത്തിച്ചത്. വ്യോമസേന വിമാനത്തിൽ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരും. റഷ്യൻ അധിനിവേശം ആരംഭിച്ച യുക്രൈനിലെ കീവില്‍ നിന്ന് ഫെബ്രുവരി 27 ന് സുരക്ഷിത മേഖലയിലേക്ക് കാറില്‍ പോകുമ്പോഴാണ് ഹർജോതിന് വെടിയേറ്റത്. കീവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിദ്യാർത്ഥി.

Leave a Reply