Saturday, July 24, 2021

ഹരിപ്പാട് സ്‌കന്ദനും ഏവൂർ കണ്ണനും ഇനി സുഖചികിത്സ

Must Read

ഹരിപ്പാട്: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൊമ്പൻ സ്‌കന്ദനും ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊമ്പൻ കണ്ണനും കർക്കടകത്തിലെ സുഖചികിത്സ തുടങ്ങി.

അരി, ഗോതമ്പ്, ചെറുപയർ, കടല, ഉപ്പ്, മഞ്ഞൾപ്പൊടി തുടങ്ങിയവയും ആയുർവേദ ഔഷധങ്ങളുമാണു സുഖചികിത്സാ കാലത്ത് ആനകളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. സ്‌കന്ദൻ നാലുമാസമായി മദപ്പാടിലായിരുന്നു. മദകാലം പൂർണമായും പിന്നിട്ടില്ലെങ്കിലും ഇടയ്ക്കു ദഹനക്കേടുമായി ബന്ധപ്പെട്ട അസ്വസ്ഥതകളുണ്ടായി. ഇതിന്റെ ചികിത്സ തുടങ്ങിയതോടെ മദപ്പാടു നിലയ്ക്കുകയായിരുന്നെന്നു ദേവസ്വം ബോർഡ് വെറ്ററിനറി ഡോക്ടർ ശശീന്ദ്രദേവ് പറഞ്ഞു. ഇതോടെയാണു സുഖചികിത്സ നടത്താൻ തീരുമാനിച്ചത്. ഹരിപ്പാട് ഗ്രൂപ്പ് അസിസ്റ്റന്റ്‌ കമ്മിഷണർ സുനിൽകുമാർ ഏവൂർ കണ്ണനു ചികിത്സയുടെ ഭാഗമായി മരുന്നുകൂട്ട് ഉൾപ്പെടുത്തിയ ചോറുനൽകി. ഏവൂർ ദേവസ്വം സ്‌പെഷ്യൽ ഗ്രേഡ് ഓഫീസർ രാജശ്രീയും കരപ്രതിനിധികളും പങ്കെടുത്തു.

Leave a Reply

Latest News

കുറ്റവാളികളെ ഏത് രാഷ്ട്രീയക്കാരായാലും സംരക്ഷിക്കില്ല;കരുവന്നൂർ ബാങ്ക് തെറ്റായ കാര്യമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: ക​രു​വ​ന്നൂ​ർ ബാ​ങ്ക് തെ​റ്റാ​യ കാ​ര്യ​മാ​ണ് ചെ​യ്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ത് ഗൗ​ര​വ​മാ​യി സ​ർ​ക്കാ​ർ കാ​ണു​ന്നു​ണ്ട്. ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. അ​ന്വേ​ഷ​ണം കൃ​ത്യ​ത​യോ​ടെ...

More News