പുന്നോലില്‍ സി.പി.എം. പ്രവര്‍ത്തകനായ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത് അഞ്ചുപേരടങ്ങുന്ന സംഘമെന്ന് സഹോദരന്‍

0

തലശ്ശേരി: പുന്നോലില്‍ സി.പി.എം. പ്രവര്‍ത്തകനായ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത് അഞ്ചുപേരടങ്ങുന്ന സംഘമെന്ന് സഹോദരന്‍. പുലര്‍ച്ചെ ഒന്നരയോടെയാണ് കൊലപാതകം നടന്നതെന്നും ഹരിദാസന്റെ നിലവിളി കേട്ടാണ് സംഭവമറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

”ഹരിദാസന്‍ പണിക്ക് പോയിട്ട് വരാത്തതിനാല്‍ ഞാന്‍ ഇവിടെയുണ്ടായിരുന്നു. ഒന്നരമണിയോടെ ഉറങ്ങിപ്പോയി. അപ്പോള്‍ ഒച്ച കേട്ടാണ് വാതില്‍തുറന്നുനോക്കിയത്. വെട്ടിയിട്ട് ആള്‍ക്കാര്‍ പോകുന്നതാണ് കണ്ടത്. ഹരിദാസന്‍ വെട്ടേറ്റ് നിലത്തുകിടക്കുകയായിരുന്നു. ഉടന്‍തന്നെ സുഹൃത്തിനെ വിളിച്ച് വണ്ടിയില്‍ ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു’, സഹോദരന്‍ പറഞ്ഞു.

അക്രമിസംഘത്തില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നതെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയാനാകുമെന്നും അദ്ദേഹം പ്രതികരിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത് നിസ്സാരപ്രശ്‌നങ്ങള്‍ മാത്രമായിരുന്നെന്നും സഹോദരന്‍ പറഞ്ഞു.

Leave a Reply