Saturday, May 15, 2021

ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം ഐ.എം വിജയന് പിറന്നാൾ ആശംസകൾ നേർത്ത് സ്പാനിഷ് ഇതിഹാസം സാവി ഹെർണാണ്ടസ്

Must Read

െകാച്ചി: ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം ഐ.എം വിജയന് പിറന്നാൾ ആശംസകൾ നേർത്ത് സ്പാനിഷ് ഇതിഹാസം സാവി ഹെർണാണ്ടസ്. ഖത്തറിൽ അൽസദ്ദ് ക്ലബിന്‍റെ പരിശീലകനായ സാവി ഐ.എം വിജയന്‍റെ പേരു പതിപ്പിച്ച ജഴ്സിയോടൊപ്പം വിഡിയോ പോസ്റ്റ് ചെയ്താണ് ആശംസകൾ അറിയിച്ചത്. തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഐ.എം വിജയന് ചെൽസി ഫുട്ബാൾ ക്ലബും പിറന്നാൾ ആശംസകൾ നേർന്നു. 52ാം പിറന്നാളാണ് വിജയൻ ഞായറാഴ്ച ആഘോഷിക്കുന്നത്.

ഇന്ത്യൻ ഫുട്​ബാളിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ വിജയൻ നീലക്കുപ്പായത്തിൽ 30 ഗോളുകൾ നേടിയിട്ടുണ്ട്​. 1989ൽ ഇന്ത്യക്കായി അരങ്ങേറിയ വിജയൻ 2003വരെ രാജ്യത്തിനായി പന്തുതട്ടി. 1999 സാഫ്​ കപ്പിൽ ​ഭൂട്ടാനെതിരെ 12ാം സെക്കന്‍റിൽ നേടിയ ഗോൾ ലോകഫുട്​ബാളിലെത്തന്നെ ഏറ്റവും വേഗതയേറിയ ഗോളുകളിലൊന്നാണ്​. ആൾ ഇന്ത്യ ഫുട്​ബാൾ ഫെഡറേഷന്‍റെ മികച്ച കളിക്കാരനായി മൂനുതവണ തെരഞ്ഞെടുക്കപ്പെട്ട വിജയൻ 2003ൽ അർജുന അവാർഡ്​ സ്വന്തമാക്കിയിട്ടുണ്ട്​

English summery

Happy Birthday to Indian Football Legend IM Vijayan Nerth Spanish Legend Xavi Hernandez

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News