Sunday, January 23, 2022

വിരുന്നുകാരനായി വീടുകളും ഫ്ലാറ്റുകളും കയറിയിറങ്ങി ‘ഹനുമാൻ കുരങ്ങ്’ (ഗ്രേ ലംഗൂർ)

Must Read

വിരുന്നുകാരനായി വീടുകളും ഫ്ലാറ്റുകളും കയറിയിറങ്ങി ‘ഹനുമാൻ കുരങ്ങ്’ (ഗ്രേ ലംഗൂർ). കരിങ്ങാച്ചിറ ഭാഗത്തെ വീടുകളിലെത്തിയ ഇവൻ തേങ്ങയും പഴങ്ങളുമെല്ലാം എടുത്തുതിന്ന് ഓടിച്ചാടി നടന്നു. കുരങ്ങിനെ കാണാൻ കുട്ടികളും മുതിർന്നവരും പിറകെ കൂടി.

വീടുകളിലെ വളർത്തുനായ്ക്കൾ കുരച്ചുകൊണ്ട്‌ പിറകെ ഓടിയെങ്കിലും മേൽക്കൂരകളിലും ജനലുകളിലും ബാൽക്കണികളിലുമെല്ലാം ചാടി കുരങ്ങൻ ഒരു വീട്ടിൽനിന്ന് അടുത്ത വീട്ടിലേക്ക് നീങ്ങി.

പിന്നീട് ഹിൽപ്പാലസ് മ്യൂസിയം ഭാഗത്തേക്ക് കുരങ്ങ് പോയതായി കൗൺസിലർ റോയ് തിരുവാങ്കുളം പറഞ്ഞു. രണ്ടുദിവസമായി ഇരുമ്പനം ഭാഗത്ത് ഈ കുരങ്ങിനെ കാണുന്നുണ്ടെന്ന്‌ നാട്ടുകാർ പറയുന്നു.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News