കൈ​നീ​ട്ടം വി​വാ​ദം; സു​രേ​ഷ് ഗോ​പി​ക്ക് പി​ന്തു​ണ​യു​മാ​യി ബി​ജെ​പി

0

തൃ​ശൂ​ർ: കൈ​നീ​ട്ടം വി​വാ​ദ​ത്തി​ല്‍ സു​രേ​ഷ് ഗോ​പി​ക്ക് പി​ന്തു​ണ​യു​മാ​യി ബി​ജെ​പി. തൃ​ശൂ​ര്‍ വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തു​ന്ന എ​ല്ലാ ഭ​ക്ത​ര്‍​ക്കും കൈ​നീ​ട്ടം ന​ല്‍​കാ​നാ​ണ് ബി​ജെ​പി​യു​ടെ തീ​രു​മാ​നം.

ഒ​രു രൂ​പ​യു​ടെ ആ​യി​രം നോട്ടുകളുമാ​യാ​ണ് ബി​ജെ​പി നേതാക്കൾ വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്. സു​രേ​ഷ് ഗോ​പി​യെ വി​ല​ക്കി​യ അ​തേ​കാ​ര്യം ചെ​യ്യു​മെ​ന്നും ഇ​ത് വി​ശ്വാ​സി​ക​ളും അ​വി​ശ്വാ​സി​ക​ളും ത​മ്മി​ലു​ള്ള പ്ര​ശ്‌​ന​മാ​ണെ​ന്നും ബി​ജെ​പി ആ​രോ​പി​ച്ചു.

ഹൈ​ന്ദ​വ വി​ശ്വാ​സ​മ​നു​സ​രി​ച്ച് ഭ​ക്ത​ർ​ക്ക് ക്ഷേ​ത്ര​ത്തി​ൽ വ​രാ​നും പൂ​ജാ​രി​മാ​ർ​ക്ക് ദ​ക്ഷി​ണ ന​ൽ​കാ​നും അ​വ​കാ​ശ​മു​ണ്ട്. ദ​ക്ഷി​ണ​യാ​യി കി​ട്ടു​ന്ന പ​ണം ഉ​പോ​ഗി​ച്ചാ​ണ് ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് കൈ​നീ​ട്ടം ന​ൽ​കു​ന്ന​ത്. ഇ​ത് എ​ത്ര​യോ കാ​ല​മാ​യി തു​ട​രു​ന്ന ആ​ചാ​ര​മാ​ണെ​ന്നും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​രേ​ഷ് ഗോ​പി ദ​ക്ഷി​ണ ന​ൽ​കി​യ​തെ​ന്നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

Leave a Reply