Saturday, May 15, 2021

അവധി നൽകാത്തതിന് സ്റ്റേഷന് പുറത്ത് പൊലീസുകാരിയുടെ വിവാഹത്തിന്‍റെ ഹൽദി ചടങ്ങ്

Must Read

ജയ്പുർ: അവധി നൽകാത്തതിന് സ്റ്റേഷന് പുറത്ത് പൊലീസുകാരിയുടെ വിവാഹത്തിന്‍റെ ഹൽദി ചടങ്ങ്. കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ മുൻനിര പോരാളിയായ പൊലീസ് കോൺസ്റ്റബ്ളിന് അവധി നൽകാൻ അധികൃതർ വിസമ്മതിക്കുകയായിരുന്നു. തുടർന്നാണ് ദുൻഗാർപുർ പൊലീസ് സ്റ്റേഷന് പുറത്ത് ഹൽദി നടത്തിയത്.

പൊലീസ്​ സ്​റ്റേഷന്​ പുറത്ത്​ യുവതി കസേരയിൽ ഇരിക്കുന്നതിന്‍റെയും ചടങ്ങുകൾ നടത്തുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. വാങ്കഡ്​ ദർശൻ എന്ന ഫേസ്​ബുക്ക്​ പേജിലാണ്​ ആദ്യം വിഡിയോ പ്രത്യക്ഷപ്പെട്ടത്.

പൊലീസുകാരിയും സഹപ്രവർത്തകരും ചേർന്നാണ്​ ഹൽദി നടത്തിയത്​. ​യുവതിയുടെ മുഖത്ത്​ മഞ്ഞൾ തേച്ചിരിക്കുന്നതും പരമ്പരാഗത ഗാനങ്ങൾ ആലപിക്കുന്നതും വിഡിയോയിലുണ്ട്​. കൂടാതെ കസേരയിൽ യുവതിയെ ഇരുത്തി കറക്കുന്നതും വിഡിയോയിൽ കാണാം. യൂനിഫോമും മാസ്​കും ധരിച്ചാണ്​ സഹപ്രവർത്തകർ ചടങ്ങിൽ പ​ങ്കെടുക്കുന്നത്​.

English summery

Haldi ceremony of a policewoman’s wedding outside the station for not giving leave

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News