Friday, May 14, 2021

ഗുരുവായൂർ പുനലൂർ പാസഞ്ചറിൽ യുവതിക്കു നേരെ അജ്ഞാതന്റെ ആക്രണം; മുളന്തുരുത്തി സ്റ്റേഷൻ വിട്ട ഉടൻ തന്നെ യുവതിയെ ട്രെയിനിന്റെ ശുചിമുറി ഭാഗത്തേക്ക് വലിച്ചിഴച്ചു; യുവതി ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടു

Must Read

കൊച്ചി∙ കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തു പാസഞ്ചർ ട്രെയിനിൽ മുളന്തുരുത്തി സ്വദേശിനിയായ യുവതിക്കു നേരെ അജ്ഞാതന്റെ ആക്രണം. ഗുരുവായൂർ പുനലൂർ പാസഞ്ചറിൽ രാവിലെ 10 മണിയോടെയാണു സംഭവം. ചെങ്ങന്നൂരിൽ ജോലിക്കു പോകാനായി മുളന്തുരുത്തിയിൽനിന്നാണു യുവതി ട്രെയിനിൽ കയറിയത്. ഈ യുവതി മാത്രമാണ് കമ്പാർട്ട്മെന്റിൽ ആ സമയം ഉണ്ടായിരുന്നത്. കമ്പാർട്ട്മെന്റിലെ വാതിലുകൾ അടച്ചശേഷം യുവതിയെ ഇയാളുടെ പക്കലുണ്ടായിരുന്ന സ്ക്രൂഡ്രൈവർ കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തി ആഭരണങ്ങൾ അഴിച്ചുവാങ്ങിയത്.

മുളന്തുരുത്തി സ്റ്റേഷൻ വിട്ട ഉടൻ തന്നെ യുവതിയെ ട്രെയിനിന്റെ ശുചിമുറി ഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവരികയും ആക്രമിക്കുകയും ചെയ്തു. ഈ സമയം വാതിൽ തുറന്ന് പുറത്തേക്കു ചാടാൻ ശ്രമിച്ച യുവതി ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടക്കുകയും കൈവിട്ട് താഴെ വീഴുകയും ചെയ്തു.

Leave a Reply

Latest News

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്

മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട...

More News