Tuesday, July 27, 2021

വിദ്യാർഥിനികൾക്ക് അശ്ലീല സന്ദേശമയയ്ക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്ത അധ്യാപകനെതിരേ ഗുണ്ടാനിയമം ചുമത്തി

Must Read

ചെന്നൈ: വിദ്യാർഥിനികൾക്ക് അശ്ലീല സന്ദേശമയയ്ക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തതിന് പോക്സോ കുറ്റപ്രകാരം അറസ്റ്റിലായ അധ്യാപകനെതിരേ ഗുണ്ടാനിയമം ചുമത്തി. രാമനാഥപുരം ജില്ലയിലെ മുതുകുളത്തൂരിൽ എയ്ഡഡ് സ്കൂൾ അധ്യാപകനായ ഹബീബ് മുഹമ്മദിന്റെപേരിലാണ് (36) ഗുണ്ടാനിയമം ചുമത്തിയത്. ഇയാളുടെ അശ്ലീല സംഭാഷണങ്ങളുടെ ഓഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞമാസം 22-ന് അറസ്റ്റിലായി പരമകുടി സബ് ജയിലിൽ കഴിഞ്ഞിരുന്ന പ്രതിക്കെതിരേ ഗുണ്ടാനിയമം ചുമത്താൻ ജില്ലാ പോലീസ് മേധാവി കളക്ടർക്ക് ശുപാർശ ചെയ്തിരുന്നു. ഗുണ്ടാനിയമം ചുമത്തപ്പെട്ടതോടെ സബ് ജയിലിൽനിന്ന് പ്രതിയെ മധുര സെൻട്രൽ ജയിലിലേക്ക് മാറ്റി.

Leave a Reply

Latest News

തിരുവനന്തപുരത്ത് അമ്പത് കോവിഡ് ആശുപത്രികളിൽ അഗ്നിശമന സംവിധാനങ്ങളില്ല;പതിനാല് ആശുപത്രികള്‍ക്ക് എന്‍ഒസി ഇല്ല; ഗുരുതര വീഴ്ച

തിരുവനന്തപുരം: ജില്ലയിലെഅമ്പത് കോവിഡ് ആശുപത്രികളിൽ അഗ്നിശമന സംവിധാനങ്ങള്‍ ഇല്ലെന്ന് റിപ്പോർട്ട്. കൊവിഡ് വര്‍ധനവിടെ ആശുപത്രികളിലെ തിരക്ക് വര്‍ധിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തെ വിവിധ ആശുപത്രികളില്‍ ഫയര്‍ഫോഴ്‌സ്...

More News