Monday, January 24, 2022

പുറത്തെ ആർടി പിസിആർ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയ ഗൾഫ് യാത്രക്കാരൻ തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവ്

Must Read

പുറത്തെ ആർടി പിസിആർ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയ ഗൾഫ് യാത്രക്കാരൻ തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവ്. യാത്ര മുടങ്ങിയതോടെ വീണ്ടും പുറത്തെത്തി പരിശോധിച്ചപ്പോൾ നെഗറ്റീവ്. തുടർന്ന് നെടുമ്പാശേരി വിമാനത്താവളം വഴിയാക്കി യാത്ര. അവിടെ പരിശോധിച്ചപ്പോഴും നെഗറ്റീവ്. വിമാനത്താവളത്തിലെ കോവിഡ് പരിശോധന കൊണ്ട് വലയുകയും പണം നഷ്ടമാകുകയും ചെയ്തതിന്റെ അനുഭവം പങ്കുവച്ചത് യുഎഇയിലെ സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ അഷറഫ് താമരശ്ശേരിയാണ്.

തിരുവനന്തപുരത്ത് ചടങ്ങിൽ പങ്കെടുക്കാനാണ് ഗൾഫിൽ നിന്ന് അടിയന്തരമായി എത്തിയത്. കഴിഞ്ഞദിവസം മടങ്ങാനായി ആർടിപിസിആർ നെഗറ്റീവ് രേഖയുമായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് അവിടെ ഫലം പോസിറ്റീവ് ആയത്. യാത്ര അനുവദിക്കില്ലെന്ന് പറഞ്ഞതോടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വീണ്ടും പരിശോധന നടത്തിയപ്പോഴും കുഴപ്പമില്ലെന്ന് ഡോക്ടർ സ്ഥിരീകരിച്ചു. തുടർന്ന് കൊച്ചി വഴി പോരാമെന്ന് തീരുമാനിച്ചു. അവിടെ പരിശോധിച്ചപ്പോഴും നെഗറ്റീവായിരുന്നു ഫലം.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News