Tuesday, January 18, 2022

ഗസ്റ്റ് വാക്സ് 50000 ഡോസ് പൂർത്തിയാക്കി

Must Read

എറണാകുളം ജില്ലയിൽ അതിഥി തൊഴിലാളികൾക്കുള്ള കോവിഡ് പ്രതിരോധ വാക്സിൻ വിതരണ പദ്ധതിയായ ഗസ്റ്റ് വാക്സ് 50000 ഡോസ് പൂർത്തിയാക്കി. 126 ഔട്ട് റീച്ച് വാക്സിനേഷൻ ക്യാമ്പുകളിലായി 50055 അതിഥി തൊഴിലാളികൾക്ക് വാക്‌സിനേഷൻ പൂർത്തിയായി
ജില്ലയിലെ വിവിധ തൊഴിലുടമകൾ നേരിട്ട് തങ്ങളുടെ അതിഥി തൊഴിലാളികൾക്ക് നൽകിയ 13330 ഡോസ് ഉൾപ്പടെയാണിത്.
രണ്ടാം ഘട്ട ലോക്ഡൗൺ ആരംഭിക്കുന്ന ഘട്ടത്തിൽ ജില്ലയിലുണ്ടായിരുന്ന 77991 തൊഴിലാളികളുടെ 64% ആണിത്. ഈ മാസം അവസാനത്തോടെ മുഴുവൻ അതിഥി തൊഴിലാളികൾക്കും ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യo എന്ന് ജില്ല ലേബർ ഓഫീസർ പി. എം. ഫിറോസ് അറിയിച്ചു.

ജില്ലാ ഭരണകൂടത്തിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും സഹകരണത്തോടെ സംസ്ഥാന തൊഴിൽ വകുപ്പാണ് അതിഥി തൊഴിലാളികളുടെ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ദേശീയ ആരോഗ്യ ദൗത്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ , സർക്കാരിതര സംഘടനകൾ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി വിജയകമായി പൂർത്തീകരിക്കുന്നത്.

എറണാകുളം കരയോഗത്തിൻ്റെ നേതൃത്വത്തിൽ ബിപിസിഎൽ-ൻ്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് എറണാകുളം ലക്ഷ്മി ഹോസ്പിറ്റൽ മെഡിക്കൽ പാർട്ട്നറായി നടപ്പിലാക്കുന്ന ക്ലിനിക് ഓൺ വീൽസ് പദ്ധതിയും അതിഥി തൊഴിലാളികളുടെ വാക്സിനേഷൻ നടപടികൾക്കായിഉപയോഗപ്പെടുത്തുന്നു.

Leave a Reply

Latest News

കൊവിഡ് വ്യാപനം; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം; വെർച്വൽ ക്യൂ വഴി മാത്രം ദർശനം, ചോറൂണ് വഴിപാട് നിർത്തി

തൃശ്ശൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം കടുപ്പിച്ചു. പ്രതിദിനം 3000 പേർക്ക് മാത്രം ദർശനം അനുവദിക്കും. വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും...

More News