Monday, November 29, 2021

സ്കോട്‌ലൻഡിനെതിരായ ട്വന്‍റി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ വമ്പൻ ജയം ആഘോഷിച്ച് അഫ്ഗാനിസ്ഥാൻ

Must Read

സ്കോട്‌ലൻഡിനെതിരായ ട്വന്‍റി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ വമ്പൻ ജയം ആഘോഷിച്ച് അഫ്ഗാനിസ്ഥാൻ. അഫ്ഗാൻ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സ്കോട്‌ലൻഡ് 10.2 ഓവറിൽ 60ന് എല്ലാവരും പുറത്തായി. നാലോവറിൽ 20 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയ മുജീബ് ഉർ റഹ്മാനാണ് സ്കോട്‌ലൻഡിനെ ചുരുട്ടിക്കൂട്ടിയത്. റാഷിദ് ഖാൻ നാല് വിക്കറ്റ് വീഴ്ത്തി.

വ​മ്പ​ൻ വി​ജ​യ​ല​ക്ഷ്യം കീ​ഴ​ട​ക്കാ​നി​റ​ങ്ങി​യ സ്കോ​ട്‌​ല​ൻ​ഡ് മൂ​ന്നോ​വ​റി​ന് ശേ​ഷം ചീ​ട്ട്കൊ​ട്ടാ​രം പോ​ലെ ത​ക​രു​ക​യാ​യി​രു​ന്നു. മു​ജീ​ബ് ഉ​ർ റ​ഹ്മാ​ൻ മു​ൻ​നി​ര വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ​പ്പോ​ൾ വാ​ല​റ്റ​ത്തെ വീ​ഴ്ത്തി റാ​ഷി​ദ് ഖാ​ൻ പി​ന്തു​ണ ന​ൽ​കി. ന​വീ​ൻ ഉ​ൾ ഹ​ക്ക് ഒ​രു വി​ക്ക​റ്റ് നേ​ടി. സ്‌​കോ​ട്‌​ല​ന്‍​ഡി​ന്‍റെ എ​ട്ട് ബാ​റ്റ​ര്‍​മാ​ര്‍ ര​ണ്ട​ക്കം ക​ണ്ടി​ല്ല. അ​ഞ്ചു​പേ​ര്‍ പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യി. 25 റ​ൺ​സെ​ടു​ത്ത ജോ​ർ​ജ് മ​ൻ​സി​യാ​ണ് സ്കോ​ട്‌​ല​ൻ​ഡി​നെ ടോ​പ് സ്കോ​റ​ർ.

ടോ​സ് നേ​ടി​യ ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ അ​ഫ്ഗാ​ൻ നി​ശ്ചി​ത ഓ​വ​റി​ല്‍ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 190 റ​ണ്‍​സെ​ടു​ത്തു. അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി​യ ന​ജീ​ബു​ള്ള സ​ദ്രാ​ൻ(34 പ​ന്തി​ൽ 59). ഹ​സ്‌​റ​ത്തു​ള്ള സ​സാ​യി(44), റ​ഹ്മാ​നു​ള്ള ഗു​ര്‍​ബാ​സ്(46), മു​ഹ​മ്മ​ദ് ഷ​ഹ്സാ​ദ്(22) എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

സ്‌​കോ​ട്‌​ല​ന്‍​ഡി​നു​വേ​ണ്ടി സ​ഫി​യാ​ന്‍ ഷ​രീ​ഫ് ര​ണ്ട് വി​ക്ക​റ്റ് നേ​ടി. ജോ​ഷ് ഡേ​വി, മാ​ര്‍​ക്ക് വാ​റ്റ് എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News