Thursday, July 29, 2021

പെരുമ്പാവൂർ സ്വദേശിയായ ഗ്രേഡ് എസ്.ഐ ആത്മഹത്യ ചെയ്ത നിലയിൽ

Must Read

കൊച്ചി : പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. കളമശ്ശേരി എആര്‍ ക്യാമ്പിലെ ഗ്രേഡ് എസ്‌ഐ അയ്യപ്പനാണ് ജീവനൊടുക്കിയത്. സാമ്പത്തിക ബുദ്ധിമുട്ടികളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു.

പെരുമ്പാവൂര്‍ സ്വദേശിയാണ് പി കെ അയ്യപ്പന്‍. 52 വയസ്സായിരുന്നു. പെരുമ്പാവൂര്‍ പൊലീസ് കാന്റീന്‍ അസിസ്റ്റന്റ് മാനേജറായിരുന്നു

കേരള പോലീസ് അസോസിയേഷന്റെ എറണാകുളം റൂറൽ ജില്ലാ സെകട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന നിർവാഹക സമിതി അംഗം എന്നീ നിലകളിലും, 2016 മുതൽ 2018 വരെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന  സമിതി അംഗമായിരുന്നു പ്രിയപ്പെട്ട അയ്യപ്പൻ. കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ മുൻ ഭരണ സമതിയിലും അയ്യപ്പൻ അംഗമായിരുന്നു. 

Leave a Reply

Latest News

മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സഭക്ക് അകത്തും പുറത്തും പ്രതിഷേധം

തിരുവനന്തപുരം : മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സഭക്ക് അകത്തും പുറത്തും പ്രതിഷേധം. നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിച്ച സാഹചര്യത്തില്‍ മന്ത്രി വി...

More News