Tuesday, December 1, 2020

സർക്കാർ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ് പ്രവേശനത്തിൽ മുന്നാക്ക സംവരണത്തിന് വഴിവിട്ട് സീറ്റ് നൽകിയ നടപടിയിൽനിന്ന് സർക്കാർ പിന്മാറുന്നു

Must Read

ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ...

പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്ത് നിംബസ്; ‘ചത്തിട്ടില്ലല്ലേ’ എന്ന് സൈബർ ലോകം

ഒരുകാലത്ത് നിംബസ് ആയിരുന്നു എല്ലാം. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായി തുടങ്ങിയ നിംബസിലാണ് അന്ന് നമ്മളിൽ പലരും ചാറ്റ് ചെയ്തിരുന്നത്. ചാറ്റിംഗ് സംസ്കാരത്തിൻ്റെ തുടക്കം നിംബസിലായിരുന്നു എന്നും...

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം...

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ് പ്രവേശനത്തിൽ മുന്നാക്ക സംവരണത്തിന് വഴിവിട്ട് സീറ്റ് നൽകിയ നടപടിയിൽനിന്ന് സർക്കാർ പിന്മാറുന്നു.
ഇതര സംവരണ വിഭാഗങ്ങൾക്ക് സീറ്റ് നിശ്ചയിച്ച രീതിയിൽ തന്നെ മുന്നാക്ക സംവരണ സീറ്റും നിശ്ചയിക്കാൻ തീരുമാനമായി. ഇതോടെ കഴിഞ്ഞ വർഷം മുന്നാക്ക സംവരണത്തിനായി അനുവദിച്ച 130 സീറ്റിൽ ചുരുങ്ങിയത് 25 സീറ്റെങ്കിലും കുറയും.

ജ​ന​റ​ൽ കാ​റ്റ​ഗ​റി​യി​ൽ​നി​ന്ന്​ 10​ ശ​ത​മാ​നം വ​രെ സീ​റ്റ്​ മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ന്​ നീ​ക്കി​വെ​ക്കാ​മെ​ന്ന ഉ​ത്ത​ര​വ്​ അ​വ​ഗ​ണി​ച്ച്​ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ അ​നു​വ​ദി​ച്ച ന​ട​പ​ടി വി​വാ​ദ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സ​ർ​ക്കാ​റി​െൻറ തി​രു​ത്ത​ൽ.

ശ​ത​മാ​നം പ​രി​ഗ​ണി​ക്കാ​തെ 130 എം.​ബി.​ബി.​എ​സ്​ സീ​റ്റു​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ന്​ വി​ട്ടു​ന​ൽ​കു​ക​യും ഇൗ ​വ​ർ​ഷം അ​ത്ര ത​ന്നെ സീ​റ്റു​ക​ൾ നീ​ക്കി​വെ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. 10​ ശ​ത​മാ​നം സം​വ​ര​ണ​മു​ള്ള എ​സ്.​സി/ എ​സ്.​ടി വി​ഭാ​ഗ​ത്തി​ന്​ 105 സീ​റ്റ്​ ന​ൽ​കി​യ​പ്പോ​ഴാ​ണ്​ അ​ത്ര ത​ന്നെ ശ​ത​മാ​നം സം​വ​ര​ണം പ​റ​ഞ്ഞ മു​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ന്​ 130 സീ​റ്റ്​ ന​ൽ​കി​യ​ത്.

പുതുക്കിയ സീ​റ്റ്​ വി​ഹി​തം നി​ശ്ച​യി​ച്ചു​ള്ള നി​ർ​ദേ​ശം മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റേ​റ്റ്​ സ​മ​ർ​പ്പി​ക്കു​ന്ന​തോ​ടെ വെ​ള്ളി​യാ​ഴ്​​ച​ ഉ​ത്ത​ര​വാ​യി ആ​രോ​ഗ്യ​വ​കു​പ്പ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക്​ ന​ൽ​കും.

ഇതുപ്രകാരമായിരിക്കും വെള്ളിയാഴ്ച വൈകീട്ട് പ്രസിദ്ധീകരിക്കാനിരിക്കുന്ന ഒന്നാം ഘട്ട മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ ആദ്യ അലോട്ട്മെൻറ്. അതേസമയം, 60 ശതമാനം വരുന്ന സ്റ്റേറ്റ് മെറിറ്റിെൻറ 10 ശതമാനം വരെ സീറ്റ് മാത്രമേ മുന്നാക്ക സംവരണത്തിനായി നീക്കിവെക്കാവൂവെന്ന സംവരണ സമുദായ സംഘടനകളുടെ നിർദേശം സർക്കാർ അംഗീകരിച്ചിട്ടില്ല. അങ്ങനെയെങ്കിൽ 70നും 75നുമിടയിൽ സീറ്റ് മാത്രമേ മുന്നാക്ക സംവരണത്തിനായി നീക്കിവെക്കാനാകൂ.

English summary

Govt withdraws from MBBS admission in government medical colleges

Leave a Reply

Latest News

ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ...

പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്ത് നിംബസ്; ‘ചത്തിട്ടില്ലല്ലേ’ എന്ന് സൈബർ ലോകം

ഒരുകാലത്ത് നിംബസ് ആയിരുന്നു എല്ലാം. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായി തുടങ്ങിയ നിംബസിലാണ് അന്ന് നമ്മളിൽ പലരും ചാറ്റ് ചെയ്തിരുന്നത്. ചാറ്റിംഗ് സംസ്കാരത്തിൻ്റെ തുടക്കം നിംബസിലായിരുന്നു എന്നും പറയാം. സിംബിയൻ ഫോണുകളിൽ നിന്ന് ആൻഡ്രോയിഡിൽ...

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം പ്രമാണിച്ച് നാളെ മുതൽ ഡിസംബർ മൂന്നുവരെ...

ഫൗജി പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു

പബ്ജിയുടെ ഇന്ത്യൻ ബദൽ എന്ന അവകാശവാദവുമായി എത്തുന്ന മൾട്ടിപ്ലെയർ വാർ ഗെയിം ഫൗജിയുടെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു. ഗൂഗിൾ പ്ലേസ്റ്റോറിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഗെയിം ഉടൻ റിലീസാകും. റിലീസ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല. നേരത്തെ,...

ഡിസംബർ 11ന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്

ഡിസംബർ പതിനൊന്നിന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കൊവിഡ് ചികിത്സയും, അത്യാഹിത വിഭാഗവും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ...

More News